സതാംപ്റ്റൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിെൻറ രണ്ട് ദിവസങ്ങൾ മഴയിൽ ഒലിച്ചു പോയിരുന്നു. ജൂൺ 23ന് റിസർവ് ദിനം അനുവദിക്കുകയാണെങ്കിൽ കൂടി മത്സരം സമനിലയിലേക്കാണെന്നാണ് സൂചനകൾ.
തിങ്കളാഴ്ച നാലാം ദിനം മഴ മൂലം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല. കളിയുടെ ആദ്യ ദിവസവും മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഏജീസ് ബൗളിൽ ഇതുവരെ 141.1 ഓവർ മാത്രമാണ് കളി നടന്നത്. മൂന്നാം ദിനം ഇന്ത്യയെ 217 റൺസിന് പുറത്താക്കിയ ന്യൂസിലൻഡ് മറുപടി ബാറ്റിങ്ങിൽ രണ്ടിന് 101റൺസുമായി മേൽക്കൈ നേടി നിൽക്കുകയാണ്.
രണ്ട് മത്സരദിനങ്ങൾ നഷ്ടമായതിനാൽ റിസർവ് ദിനം അനുവദിക്കുമെന്നാണ് ഐ.സി.സി അറിയിച്ചിരിക്കുന്നത്. അഞ്ചാം ദിവസത്തിെൻറ അവസാന മണിക്കൂറിലാകും ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം മാച്ച് റഫറി അറിയിക്കുക. അഞ്ച് ദിവസം 30 മണിക്കൂർ കളി നടന്നില്ലെങ്കിൽ റിസർവ് ദിനം അനുവദിക്കുമെന്നാണ്.
എന്നാൽ മത്സരം സമനിലയിലായാൽ ആരാകും വിജയികളാകുകയെന്നതാകും ഏവർക്കും സംശയം. മത്സരം സമനിലയിലായാൽ ഇന്ത്യയും ന്യൂസിലൻഡും സംയുക്ത ജേതാക്കളാകുമെന്ന് ഐ.സി.സി സ്ഥിരീകരിച്ചു. 2019ൽ ആരംഭിച്ച ടൂർണമെൻറിെൻറ വിജയികൾക്ക് 1.6 ദശലക്ഷം ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 800,000 ഡോളറുമാണ് സമ്മാനത്തുക. മത്സരം സമനിലയിലായാൽ സമ്മാനത്തുക ഫൈനലിസ്റ്റുകൾ പങ്കിട്ടെടുക്കും.
ആറ് പരമ്പരകളിൽ നിന്നായി 12 മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ കലാശക്കളിക്ക് യോഗ്യത നേടിയത്. അതേ സമയം അഞ്ച് പരമ്പരകളിൽ നിന്ന് ഏഴ് വിജയങ്ങളുമായിലട്ടാണ് കിവീസിെൻറ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.