േപ്ലഓഫിൽ ഇനി ​ആരൊക്കെ?; ഐ.പി.എൽ ഗ്രൂപ്പ് പോര് ആവേശത്തിന്റെ ൈക്ലമാക്സിലേക്ക്

മുംബൈ: ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരം മാത്രം ശേഷിക്കെ ഐ.പി.എൽ ​േപ്ലഓഫിൽ ഇടംപിടിക്കാൻ കടുത്ത പോര്. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമാണ് അവസാന നാലിൽ ഇടമുറപ്പിച്ചത്. ഇന്നലെ ജയിച്ചിരുന്നെങ്കിൽ ​േപ്ല ഓഫ് ഉറപ്പിക്കാമായിരുന്ന രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ കാത്തിരിപ്പ് നീളുകയായിരുന്നു. രണ്ട് മത്സരങ്ങൾ ശേഷിക്കുന്ന രാജസ്ഥാന് ഒന്നിൽ ജയിച്ചാൽ ​േപ്ല ഓഫ് ഉറപ്പിക്കാനാവും. രണ്ടിലും തോറ്റാലും മറ്റു മത്സരങ്ങളെ ആശ്രയിച്ച് കടന്നുകൂടാനാകും.

16 പോയന്റുള്ള രാജസ്ഥാന് പിറകിൽ 14 പോയന്റുകളുമായി ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. തുടർച്ചയായ അഞ്ച് മത്സരങ്ങൾ ജയിച്ച് അഞ്ചാം സ്ഥാനത്തേക്ക് കയറിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി ക്യാപിറ്റൽസും ലഖ്നോ സൂപ്പർ ജയന്റ്സും 12 പോയന്റുകളുമായി ​േപ്ല ഓഫ് ഇടത്തിനായി കടുത്ത പോരാട്ടത്തിലാണ്. 12 മത്സരങ്ങളിൽ 10 പോയന്റുള്ള ഗുജറാത്ത് ടൈറ്റൻസും പ്രതീക്ഷ കൈവിട്ടിട്ടില്ല. മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് എന്നിവയാണ് ഇതിനകം പുറത്തായ ടീമുകൾ.

ശനിയാഴ്ച ചെന്നൈയും ബംഗളൂരുവും തമ്മിൽ ബംഗളൂരുവിൽ ഏറ്റുമുട്ടുമ്പോൾ ഇരുനിരയും പ്രതീക്ഷയിലാണ്. ചെന്നൈ ജയിച്ചാൽ മികച്ച റൺറേറ്റ് കൂടിയുള്ളതിനാൽ ​േപ്ലഓഫിലേക്കുള്ള പാത എളുപ്പമാകും. തോറ്റാലും ചെന്നൈക്ക് മറ്റു മത്സരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതീക്ഷയുണ്ട്. അതേസമയം, ജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും ആർ.സി.ബിയുടെ ​മുന്നോട്ടുപോക്ക്. നാലാമതുള്ള സൺറൈസേഴ്സ് ഹൈദരാബാദിന് ഗുജറാത്ത് ടൈറ്റൻസിനോടും പഞ്ചാബ് കിങ്സിനോടും മത്സരങ്ങളുണ്ട്. ഇതിൽ ഒന്നിൽ ജയിച്ചാലും ​േപ്ല ഓഫ് പ്രതീക്ഷയുണ്ട്. ഇതോടെ ആർ.സി.ബി, ഡൽഹി ക്യാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവയുടെ പ്രതീക്ഷകൾക്കും തിരിച്ചടിയാകും. അതേസമയം, രണ്ട് മത്സരങ്ങളിലും വൻതോൽവിയാണ് ഫലമെങ്കിൽ മറ്റുള്ളവർക്ക് പ്രതീക്ഷക്ക് വകയുണ്ട്.

കൊൽക്കത്ത, രാജസ്ഥാൻ, ഹൈദരാബാദ്, ലഖ്നോ, ഗുജറാത്ത്, പഞ്ചാബ് ടീമുകൾക്കാണ് രണ്ട് മത്സരങ്ങൾ വീതം ശേഷിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഡൽഹി, മുംബൈ ടീമുകൾക്ക് ഓരോ മത്സരങ്ങളാണുള്ളത്.

Tags:    
News Summary - Who's in the playoffs?; IPL group stage to climax of excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.