മുംബൈ: ടീം സെലക്ഷനിൽ കൈകടത്തിയതിന് ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക പദവിയിൽനിന്ന് രാജിവെച്ച മുൻ ഇന്ത്യൻ ഓപണർ വസീം ജാഫറിനെതിരെ ഉയർന്ന വർഗീയ ആരോപണത്തിൽ വിർമശനവുമായി മുൻ താരങ്ങൾ. അനർഹരെ തിരുകിക്കയറ്റാൻ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സമ്മർദം ചെലുത്തിയതിനാലാണ് രാജിയെന്ന് വസീം ജാഫർ വിശദീകരിച്ചിരുന്നു. എന്നാൽ, വസീം ജാഫർ ഡ്രസ്സിങ് റൂമിനെ വർഗീയവത്കരിക്കുകയും മുസ്ലിം താരങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുവെന്ന് അസോസിയേഷൻ സെക്രട്ടറി മാഹിം വർമ പറഞ്ഞതാണ് പുതിയ വിവാദങ്ങളിലേക്കെത്തിച്ചത്.
വസീം ജാഫര്‍ ചെയ്തത് ശരിയായ കാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ പ്രതികരിച്ചു. 'താങ്കള്‍ക്കൊപ്പമാണ് വസീം ഞാന്‍, താങ്കള്‍ ചെയ്തതാണ് ശരി, നിര്‍ഭാഗ്യവശാല്‍ താങ്കളുടെ മാര്‍ഗനിര്‍ദേശം യുവതാരങ്ങള്‍ക്ക് നഷ്ടമാവും' എന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം. മുന്‍ ഇന്ത്യന്‍ താരമായ മനോജ് തിവാരിയും ജാഫറിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യത്തിെൻറ ഹീറോ ആയ ഒറു കളിക്കാരനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അടിയന്തരമായി ഇടപെടണമെന്ന് മനോജ് തിവാരി പറഞ്ഞു. ആരോപണങ്ങള്‍ക്ക് ജാഫര്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് തന്നെ നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഇര്ഫാന് പത്താെൻറ പ്രതികരണം. ആരോപണങ്ങളില്‍ ജാഫറിന് പിന്തുണയുമായി വിദര്‍ഭ ക്രിക്കറ്റ് ടീം അംഗങ്ങളും രംഗത്തെത്തി. വിദര്‍ഭയെ രണ്ടു തവണ രഞ്ജിയിലും ഇറാനി ട്രോഫിയിലും ചാമ്പ്യന്മാരാക്കിയ നായകന് ഫൈസ് ഫസല്‍, വിക്കറ്റ് കീപ്പര്‍ അക്ഷയ് വാഡ്ക്കർ എന്നിവർ, പ്രകടനത്തിെൻറ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹം ടീമിനെ തെരഞ്ഞെടുക്കുന്നതെന്ന് പ്രതികരിച്ചു.
Unfortunate that you have to explain this.
— Irfan Pathan (@IrfanPathan) February 11, 2021
വിവാദത്തിൽ ഓൺലൈൻ വാർത്തസമ്മേളനം നടത്തിയ ജാഫർ, ഇത്തരം വിഷയങ്ങളിൽ മറുപടി നൽകേണ്ടിവന്നത് ദുഃഖകരമായ അനുഭവമായെന്ന് പ്രതികരിച്ചു. ' താരങ്ങൾ 'ജയ് ഹനുമാൻ ജയ്' ചൊല്ലരുതെന്ന് ഞാൻ പറഞ്ഞതായി പറയുന്നു. ആദ്യം പറയാനുള്ളത് ഒരു താരവും ഒരു േശ്ലാകവും പതിവായി ചൊല്ലിയിരുന്നില്ല. സിഖുകാരായ ചില താരങ്ങൾ 'റാണി മാത സച്ചേ ദർബാർ കി ജയ്' ചൊല്ലിയിരുന്നു.
എല്ലാവരും ചേർന്ന് 'ഗോ ഉത്തരാഖണ്ഡ്' എന്നോ 'കമോൺ ഉത്തരാഖണ്ഡ്' എന്നോ മറ്റോ ചൊല്ലാമെന്ന് പറഞ്ഞിരുന്നു. ഞാൻ വിദർഭക്കൊപ്പമായിരുന്നപ്പോൾ 'കമോൺ വിദർഭ' എന്നാണ് ടീം പാടിയിരുന്നത്. - വസീം ജാഫർ പറഞ്ഞു. കഴിഞ്ഞ വർഷമാണ് വസീം ജാഫർ ഉത്തരാഖണ്ഡ് പരിശീലക പദവി ഏറ്റെടുക്കുന്നത്.
Dear @sachin_rt @imVkohli @anilkumble1074 @ImRo45
— Sanjay Jha (@JhaSanjay) February 11, 2021
Will you all please speak up for Wasim Jaffer? If you need any help, I will draft the tweet for you, which you can copy- paste. Your action needs to be on Twitter, public, like during the farm protests.
I await your response. https://t.co/RuCYBRIFVh
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.