കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ 11 റൺസിന് തോൽപിച്ച് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അവസാന ഓവറുകളിൽ റിച്ച ഘോഷ് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും ജയത്തിലെത്താനായില്ല. താരം 34 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ദാന അർധ സെഞ്ച്വറി നേടി (41 പന്തിൽ 52 റൺസ്). നേരത്തെ, നാറ്റ് ഷീവർ ബ്രന്‍റ് (42 പന്തിൽ 50 റൺസ്), ആമി ജോൺസ് (27 പന്തിൽ 40 റൺസ്) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇന്ത്യക്കായി രേണുക സിങ് അഞ്ചു വിക്കറ്റെടുത്തു. ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്ത്യക്ക് സെമി ഫൈനലിലെത്താൻ അവസാനമത്സരംവരെ കാത്തിരിക്കണം. ആറു പോയന്റുമായി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയ ഇംഗ്ലീഷുകാർ സെമിയും ഏറക്കുറെ ഉറപ്പാക്കി. ഇന്ത്യക്ക് നാല് പോയന്റാണുള്ളത്.
രണ്ട് പോയന്റുമായി മൂന്നാമതുള്ള പാകിസ്താന് രണ്ട് മത്സരം ബാക്കിയുണ്ട്. തിങ്കളാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അന്തിമപോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.