മാർച്ചിൽ വനിത ഐ.പി.എൽ തുടങ്ങും; അഞ്ച് ടീമുകൾ, അഞ്ച് വിദേശതാരങ്ങളെ കളിപ്പിക്കാം

മുംബൈ: വനിത ഐ.പി.എൽ മാർച്ചിൽ നടക്കുമെന്ന് ബി.സി.സി.ഐ. അഞ്ച് ടീമുകളാവും ടൂർണമെന്റിൽ കളിക്കുക. 20 മത്സരങ്ങളുണ്ടാവും. എല്ലാ ടീമുകളും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച ഒരു ടീം ഫൈനലിൽ കളിക്കും. രണ്ടാമതും മൂന്നാമതുമെത്തുന്ന ടീമുകൾ എലിമിനേറ്ററിൽ മാറ്റുരക്കും.

അഞ്ച് വിദേശതാരങ്ങളെ മാത്രമാണ് പ്ലേയിങ് ഇലവനിൽ അനുവദിക്കുക. ഇതിൽ നാല് പേർ ഐ.സി.സിയുടെ പൂർണാംഗത്വമുള്ള രാജ്യങ്ങളിൽ നിന്നാവണം. ഭാഗിക അംഗത്വമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഒരു കളിക്കാരനേയും ഉൾപ്പെടുത്താം.

ഫെബ്രുവരിയിൽ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പിന് പിന്നാലെയാവും ഐ.പി.എല്ലും നടക്കുക. മത്സരത്തിനായി കൊച്ചിയും പരിഗണനയിലുണ്ട്. 10 മത്സരങ്ങൾ ഒരുവേദിയിലും മറ്റ് 10 എണ്ണം രണ്ടാമത്തെ സ്റ്റേഡിയത്തിലുമെന്ന രീതിയിലുമാവും നടക്കുകയെന്ന റിപ്പോർട്ടുണ്ട്. 

Tags:    
News Summary - Women's IPL set to take place in March with 5 teams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.