ബംഗളൂരു: വനിത പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ രണ്ടാം എഡിഷന് ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ഡൽഹി കാപിറ്റൽസും തമ്മിൽ രാത്രി 7.30ന് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടെറ്റൻസ്, യു.പി വാരിയേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ. മാർച്ച് നാലു വരെ ബംഗളൂരുവിലും അഞ്ചു മുതൽ 13 വരെ ഡൽഹിയിലുമാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഡൽഹിയിൽ 15ന് എലിമിനേറ്ററും 17ന് ഫൈനലും നടക്കും.
മലയാളി താരങ്ങളായ മിന്നു മണിയും സജന സജീവും അണിനിരക്കുന്ന ടീമുകൾ തമ്മിലാണ് ഇന്നത്തെ കളി. ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിരം സാന്നിധ്യമായ മിന്നു കഴിഞ്ഞ വർഷവും ഡൽഹി നിരയിലുണ്ടായിരുന്നു. മുംബൈയിലാണ് സജന. ദേശീയ ടൂർണമെന്റിൽ കേരളത്തെ നയിച്ച് മിന്നുംപ്രകടനം നടത്തിയ സജന അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. വയനാട്ടുകാരാണ് ഇരുവരും. മെഗ് ലാനിങ്ങാണ് ഡൽഹിയെ നയിക്കുന്നത്. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിനു കീഴിൽ മുംബൈയും ഇറങ്ങും.
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്ലി മാത്യൂസ്, ഹുമൈറ കാസി, ഇസ്സി വോങ്, ജിന്റിമണി കലിത, നാറ്റ് സിവർ ബ്രണ്ട്, പൂജ വസ്ത്രകർ, പ്രിയങ്ക ബാല, സൈക ഇസ്ഹാഖ്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, സജന സജീവ്, അമൻദീപ് കൗർ, ഫാത്തിമ ജാഫർ, കീർത്തന ബാലകൃഷ്ണൻ.
മെഗ് ലാനിങ് (ക്യാപ്റ്റൻ), ആലീസ് കാപ്സി, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, ജെസ് ജോനാസെൻ, ലോറ ഹാരിസ്, മരിസാൻ കാപ്പ്, മിന്നു മണി, പൂനം യാദവ്, രാധ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്നേഹ ദീപ്തി, താനിയ ഭാട്ടിയ, ടിറ്റസ് സധു, അന്നാബെൽ സതർലാൻഡ്, അപർണ മൊണ്ഡൽ, അശ്വനി കുമാരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.