വിമൻസ് പ്രീമിയർ ലീഗ് മാർച്ച് നാല് മുതൽ; മത്സരത്തിന് അദാനിയുടെ ടീമും

മുംബൈ: വിമൻസ് പ്രീമിയർ ലീഗിന്റെ (ഡബ്ലു.പി.എൽ) ആദ്യ എഡിഷൻ മാർച്ച് നാല് മുതൽ 26 വരെ മുംബൈയിൽ നടക്കും. ലേലം ഫെബ്രുവരി 13ന് നടക്കുമെന്ന് ഐ.പി.എൽ ചെയർമാൻ അരുൺ ധുമൽ അറിയിച്ചു. അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്.

ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് പ്രതിസന്ധിയിലായ ഗൗതം അദാനിയുടെ അദാനി സ്​പോർട്സ് ലൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്റ്സ് ആണ് ഇതിലൊന്ന്. ഡൽഹി കാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ഐ.പി.എൽ ടീമുകൾ ഡബ്ലു.പി.എല്ലിലും മാറ്റുരക്കുന്നുണ്ട്.

951 കോടി രൂപക്കാണ് മത്സരത്തിന്റെ സംപ്രേഷണാവകാശം വിറ്റത്. അഞ്ച് ടീമുകൾക്കും കൂടി 4669.99 കോടി രൂപയാണ് താരങ്ങളെ വിളിച്ചെടുക്കാൻ അഞ്ച് ടീമുകൾക്കും കൂടി അനുവദിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ ടീമുകളിൽ അണിനിരക്കും.

Tags:    
News Summary - Women's Premier League from March 4; Adani's team for the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.