ലോകകപ്പ് സന്നാഹം: ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യൻ വനിതകൾ

ദുബൈ: വനിത ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 28 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റിന് 144 റൺസെടുത്തപ്പോൾ, പ്രോട്ടീസ് ഇന്നിങ്സ് ആറിന് 116ൽ അവസാനിച്ചു. 25 പന്തിൽ 36 റൺസടിച്ച റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ദീപ്തി ശർമ 29 പന്തിൽ 35 റൺസുമായി പുറത്താവാതെ നിന്നു. ജെമീമ റോഡ്രിഗസ് 26 പന്തിൽ 30 റൺസ് ചേർത്തു. ഓപണർമാരായ സ്മൃതി മന്ദാന (21), ഷഫാലി വർമ (0), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (10) എന്നിങ്ങനെയായിരുന്നു മറ്റു മുൻനിരക്കാരുടെ സംഭാവനകൾ. ദക്ഷിണാഫ്രിക്കക്കായി അയാബോൻഗ ഖാക അഞ്ച് വിക്കറ്റെടുത്തു. ട്വന്റി20 ലോകകപ്പിൽ വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Tags:    
News Summary - World Cup warm-up: Indian women beat South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.