ന്യൂഡൽഹി: അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ ഇന്ത്യക്കാരൻ തന്നെയാവും. അത് ആർ. അശ്വിൻ എന്ന ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ സ്പിന്നർ അല്ലാതെ വേറെ ആരാവാൻ.
അടുത്ത ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ മാറ്റുരക്കുക. 14 കളികളിൽ നിന്ന് 70 വിക്കറ്റുകളുമായി ആസ്ട്രേലിയയുടെ പേസ് ബൗളർ പാറ്റ് കമ്മിൻസാണ് ഇപ്പോൾ മുന്നിൽ. 13 കളികളിൽ നിന്ന് 67 വിക്കറ്റുള്ള അശ്വിനാണ് രണ്ടാമത്. നാല് വിക്കറ്റ് കൂടി സ്വന്തമാക്കിയാൽ അശ്വിൻ മുന്നിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.