സതാംപ്ടൺ: ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം വെള്ളിയാഴ്ച മുതൽ. ഇന്ത്യയും ന്യൂസിലൻഡുമാണ് ഇംഗ്ലണ്ടിലെ നിഷ്പക്ഷ വേദിയിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം 3:30നാണ് പോരാട്ടം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയൻറ് പട്ടികയിൽ മുന്നിലെത്തിയാണ് ഇന്ത്യയും കിവീസും ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യക്ക് 520ഉം ന്യൂസിലൻഡിന് 420ഉം പോയൻറാണുള്ളത്.
ഫൈനലിനായി ഇന്ത്യൻ സംഘം നേരത്തേ ഇംഗ്ലണ്ടിലെത്തിയിരുന്നു. ന്യൂസിലൻഡാവട്ടെ ഇംഗ്ലണ്ടുമായുള്ള പരമ്പരക്കായി അതിനുമുേമ്പ എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെത്തിയ സംഘത്തിൽനിന്ന് മത്സരത്തിനുള്ള 15 അംഗ ടീമിനെ ഇന്ത്യ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇനി അതിൽനിന്നാണ് അന്തിമ ഇലവൻ തീരുമാനിക്കുക. ബാറ്റിങ് നിരയുടെ കാര്യത്തിൽ ഇന്ത്യക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഓപണിങ്ങിന് ഇറങ്ങുേമ്പാൾ മധ്യനിരയിൽ ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, അജിൻക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരായിരിക്കും ഇറങ്ങുക. ഓൾറൗണ്ടറായി രവീന്ദ്ര ജദേജയും ഇടംപിടിക്കും.
ജദേജയടക്കം രണ്ടു സ്പിന്നർമാരെ കളിപ്പിക്കണോ അതോ നാലു പേസർമാരെ ഇറക്കണോ എന്നതിലാവും ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ടാവുക. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ എന്നിവർ കളിക്കുന്ന കാര്യത്തിൽ സംശയമില്ല. നാലാം പേസർ ഉണ്ടെങ്കിൽ മുഹമ്മദ് സിറാജോ ഉമേഷ് യാദവോ എന്ന് കണ്ടറിയേണ്ടിവരും. ഇനി രണ്ടാം സ്പിന്നറെയാണ് പരിഗണിക്കുന്നതെങ്കിൽ രവിചന്ദ്ര അശ്വിൻ ഇറങ്ങും.
അതേസമയം, ന്യൂസിലൻഡ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ പരിക്കുമാറി കളിക്കാനിറങ്ങും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി.ജെ. വാറ്റ്ലിങ് കരിയറിലെ അവസാന ടെസ്റ്റിനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.