ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ: പ്ലേയിങ്​ ഇലവനെ പ്രഖ്യാപിച്ച്​ ഇന്ത്യ

സതാംപ്​ടൺ: വെള്ളിയാഴ്​ച ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിനുള്ള ​േപ്ലയിങ്​ ഇലവനെ പ്രഖ്യാപിച്ച്​ ഇന്ത്യ. കഴിഞ്ഞ മാർച്ചിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്​റ്റിൽ കളിക്കാതിരുന്ന രവിന്ദ്ര ജദേജ, ജസ്​പ്രിത്​ ബുംറ, മുഹമ്മദ്​ ഷമി എന്നിവർ ടീമിൽ ഇടംപിടിച്ചു. ജദേജയെ കൂടാതെ സ്​പിന്നറായി രവിചന്ദ്ര അശ്വിനുമുണ്ട്​. ഇശാന്ത് ശർമയാണ്​ മൂന്നാമത്തെ ഫാസ്​റ്റ്​ ബൗളർ.

ഇം​ഗ്ല​ണ്ടി​​ലെ നി​ഷ്​​പ​ക്ഷ വേ​ദി​യി​ലാണ്​ ഫൈ​ന​ൽ നടക്കു​ന്ന​ത്. ഇന്ത്യൻ സമയം 3:30നാണ്​ പോരാട്ടം ആരംഭിക്കുക. ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി​യാ​ണ്​ ഇ​ന്ത്യ​യും കി​വീ​സും ഫൈ​ന​ലി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​ന്ത്യ​ക്ക്​ 520ഉം ​ന്യൂ​സി​ല​ൻ​ഡി​ന്​ 420ഉം ​പോ​യ​ൻ​റാ​ണു​ള്ള​ത്.

ഇന്ത്യൻ ടീം: രോഹിത്​ ശർമ, ശുഭ്​മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), അജിങ്ക്യ രഹാന, ഋ​ഷ​ഭ്​ പ​ന്ത് (വിക്കറ്റ്​ കീപ്പർ), രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, ഇശാന്ത്​ ശർമ, മുഹമ്മദ്​ ഷമി, ജസ്​പ്രിത്​ ബുംറ. 

Tags:    
News Summary - World Test Championship Final: India announce Playing XI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.