ന്യൂഡൽഹി: 15 മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് അജിൻക്യ രഹാനെയുടെ തിരിച്ചുവരവ്. ജൂണിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള സംഘത്തിൽ 34കാരനെ ഉൾപ്പെടുത്തി.
പരിക്കേറ്റ മധ്യനിര ബാറ്റർ ശ്രേയസ്സ് അയ്യരുടെ അഭാവമാണ് തിരിച്ചുവരവ് എളുപ്പമാക്കിയത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി മിന്നും ബാറ്റിങ് പ്രകടനം നടത്തുകയാണ് രഹാനെ. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിൽ കളിപ്പിക്കാതിരുന്ന കെ.എൽ. രാഹുലും ടീമിലുണ്ട്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, കെ.എസ്. ഭരത്, വിരാട് കോഹ്‍ലി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, ശർദുൽ ഠാകുർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.