സതാംപ്ടൺ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മത്സരത്തിെൻറ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിങ് നിരയെ എറിഞ്ഞിട്ട് ന്യൂസിലാൻഡ് പേസർമാർ. കിവികൾക്ക് കന്നി ടെസ്റ്റ് ലോകകപ്പടിക്കാൻ വേണ്ടത് വെറും 139 റൺസ് മാത്രം. ആറാം ദിനം ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ വെറും 170 റൺസിനാണ് ന്യൂസിലാൻഡ് കൂടാരം കയറ്റിയത്.
ടിം സൗതീ നേതൃത്വം നൽകിയ ന്യൂസിലാൻഡിെൻറ പേസാക്രമണത്തിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ വിരാട് കോഹ്ലിയും സംഘവും പതറുകയായിരുന്നു. സ്കോർ:- ഇന്ത്യ - 217/170, ന്യൂസിലാൻഡ് - 249,
88 പന്തിൽ നാല് ബൗണ്ടറികളടക്കം 41 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ഓപ്പണര്‍ രോഹിത് ശര്‍മ 30 റൺസുമെടുത്തു. അവശേഷിച്ച ബാറ്റ്സ്മാൻമാരിൽ ആർക്കും തന്നെ 20 റൺസ് പോലും തികയ്ക്കാനായില്ല. നായകന്‍ വിരാട് കോലി 13 റൺസെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്‍ (8), ചേതേശ്വര്‍ പുജാര (15), അജിൻക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), അശ്വിന്‍ (7), മുഹമ്മദ് ഷമി (13), ഇഷാന്ത് ശര്‍മ (1), ജസ്പ്രീത് ബുംറ (0) -ഇങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ നില.
കിവികൾക്ക് വേണ്ടി സൗതീ 19 ഒാവറിൽ 48 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ പിഴുതു. ട്രെൻറ് ബോൾട്ട് മൂന്നും ജാമിസൺ രണ്ടും വാഗ്നെർ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.