ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ്​ ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ഫൈ​ന​ലി​‍െൻറ നാ​ലാം ദി​നം മ​ഴ​യെ​ടു​ത്തു; ഫലമുണ്ടാകാൻ സാധ്യത മങ്ങി

സ​താം​പ്​​ട​ൺ: ആ​ദ്യ ദി​നം പോ​ലെ നാ​ലാം ദി​ന​വും മ​ഴ​യി​ൽ മു​ങ്ങി. ഇ​തോ​ടെ ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ്​ ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ഫൈ​ന​ലി​ൽ ഫ​ല​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. തി​ങ്ക​ളാ​ഴ്​​ച ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്​​ച​ അ​വ​സാ​ന ദി​നം. റി​സ​ർ​വ്​ ദി​നം കൂടി കൂ​ട്ടി​യാ​ലും ഇ​നി ക​ളി ന​ട​ക്കാ​നാ​വു​ക പ​ര​മാ​വ​ധി 196 ഓ​വ​ർ. അ​തി​നു​ത​ന്നെ കാ​ലാ​വ​സ്ഥ ക​നി​യ​ണം. ഇന്ത്യ ഉയർത്തിയ 217 റൺസിന്‍റെ ആദ്യ ഇന്നിങ്​സ്​ സ്​കോറിനെതിരെ രണ്ടിന്​ 101 എന്ന നിലയിലാണ്​ ന്യൂസിലൻഡ്​.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ മ​ഴ പെ​യ്​​ത​തി​നാ​ൽ റോ​സ്​ ബൗ​ളി​ൽ ക​ളി ന​ട​ക്കു​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ നാ​ല​ര മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്ന ശേ​ഷം അ​മ്പ​യ​ർ​മാ​രാ​യ മൈ​ക്ക​ൽ ഗ​ഫും റി​ച്ചാ​ർ​ഡ്​ ഇ​ല്ലി​ങ്​​വ​ർ​ത്തും നാ​ലാം ദി​ന​ത്തി​ലെ ക​ളി ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ക്രിക്കറ്റ്​ പ്രേമികൾ ഏറെ കാത്തിരുന്ന മത്സരത്തിന്‍റെ ആദ്യ ദിവസം മൊത്തമായും മഴകവർന്നിരുന്നു. മത്സരം നടന്ന ദിവസങ്ങളിലും വെളിച്ചക്കുറവ്​ വില്ലനായി എത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രതികരണവുമായി ഇംഗ്ലണ്ട്​ മുൻ താരം കെവിൻ പീറ്റേഴ്​സൺ രംഗത്തെത്തിയിരുന്നു​.

പീറ്റേഴ്​സൺ ട്വീറ്റ്​ ചെയ്​തതിങ്ങനെ: പറയുന്നതിൽ ​എനിക്ക്​ സങ്കടമുണ്ട്​. ഒരിക്കൽ മാത്രം സംഭവിക്കുന്ന അതി പ്രാധാന്യമുള്ള ക്രിക്കറ്റ്​ മത്സരങ്ങൾ ഒരിക്കലും ബ്രിട്ടനിൽ വെച്ച്​ നടത്തരുത്​.

വേൾഡ്​ ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിന്​ ​ഏറ്റവും യോജിച്ച സ്ഥലം ദു​ബൈ ആണ്​. നിക്ഷ്​പക്ഷ വേദി, മികച്ച സ്​റ്റേഡിയം, ഉറപ്പിക്കാവുന്ന കാലാവസ്ഥ, പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങൾ, കൂടാതെ യാത്രക്ക്​ പറ്റിയ ഇടവുമാണ്​. മാത്രമല്ല, ഐ.സി.സിയുടെ ആസ്ഥാനം സ്​റ്റേഡിയത്തിന്​ തൊട്ടടുത്താണ്​. ''

പീറ്റേഴ്​സണെ പിന്തുണച്ച്​ നിരവധി പേർ രംഗത്തെത്തി. 2019 ലോകകപ്പിലും 2017 ചാമ്പ്യൻസ്​ ട്രോഫിയിലും മഴ പലകുറി വെല്ലുവിളിയായി എത്തിയിരുന്നു. ഇതിനെത്തുടർന്ന്​ ഐ.സി.സിക്ക്​ നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

Tags:    
News Summary - WTC final, Southampton, 4th day: Play abandoned due to rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.