ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ഏകദിന ക്രിക്കറ്റ് മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. തന്റെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കുമെന്ന് രോഹിത് പറഞ്ഞു. ക്യാമ്പിലെ എല്ലാവരും നല്ല മൂഡിലാണ്. ഇതൊരു പുതിയ ടൂർണമെന്റും തുടക്കവുമാണ്. തോൽവിയെ കുറിച്ച് ഒരു തരത്തിലും ചിന്തിക്കില്ല.
മുമ്പ് എന്ത് സംഭവിച്ചുവെന്നത് ഞങ്ങളെ അലട്ടുന്നില്ല. മുന്നോട്ടുള്ള പാതയിൽ പോകാനാണ് ഇഷ്ടം. പാകിസ്താനുമായി കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എതിരാളിയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഒരുമിച്ച് പോരാടി ലക്ഷ്യം നേടിയെടുക്കുമെന്നും രോഹിത് പറഞ്ഞു.ടൂർണമെന്റിൽ പുതിയ കോമ്പിനേഷനുകൾ ബാറ്റിങ്ങിലും ബൗളിങ്ങിലും കൊണ്ടു വരാൻ മടിക്കില്ല. കുറേ വർഷമായി ഞങ്ങൾ ഇത്തരം പരീക്ഷണം നടത്തുകയായിരുന്നു. ഇതിലൂടെ ഒരുപാട് ഉത്തരങ്ങൾ ലഭിച്ചുവെന്നും രോഹിത് പറഞ്ഞു.
പരിക്കേറ്റ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേൽ മത്സരത്തിനുണ്ടാവില്ല. രണ്ട് പേരുടെയും അഭാവത്തിൽ ഭുവനേശ്വർ കുമാറിനായിരിക്കും ഇന്ത്യ ബൗളിങ് ആക്രമണത്തിന്റെ ചുമതല. ഭുവനേശ്വറിനൊപ്പം ആവേശ് ഖാനും അർഷ്ദീപ് സിങ്ങുമായിരിക്കും ബൗളിങ് ആക്രമണത്തിനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.