'തലച്ചോർ ഉപയോഗിച്ചാൽ മാത്രം'; അഭിഷേക് ഷർമക്ക് യുവിയുടെ സന്ദേശം

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. ഗ്വാളിയോറിൽ നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 127 റൺസ് നേടിയപ്പോൾ ഇന്ത്യ 12ാം ഓവറിൽ തന്നെ മത്സരം വിജയിക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റർമാരെല്ലം ആക്രമിച്ചാണ് മത്സരത്തിൽ കളിച്ചത്.

ഇന്ത്യക്കായി ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ഷർമയുമാണ് ഇറങ്ങിയത്. സാംസൺ 19 പന്തിൽ 29 റൺസ് നേടിയപ്പോൾ അഭിഷേക് 16 റൺസ് നേടി പുറത്തായി. മികച്ച തുടക്കം ലഭിച്ച അഭിഷേക് റണ്ണൗട്ടായാണ് മടങ്ങിയത്. ഏഴ് പന്തിൽ നിന്നും രണ്ട് ഫോറും ഒരു സിക്സറുമടക്കമാണ് അഭിഷേക് 16 റൺസ് നേടിയത്. താരത്തിന് മികച്ച ഒരു ഇന്നിങ്സ് കളിക്കാനുള്ള സാധ്യതയുണ്ടായിരുന്നു എന്ന് ഒരു ആരാധകൻ കമന്‍റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി എത്തിയത് മുൻ ഇന്ത്യൻ സൂപ്പർ താരവും അഭിഷേകിന്‍റെ ഗെയ്ഡുമായ യുവരാജ് സിങ്ങാണ്. 'ബുദ്ധി കൂടി ഉപയോഗിച്ചാൽ മാത്രം' എന്നായിരുന്നു യുവി കമന്‍റ് ചെയ്തത്.

ഈ വർഷത്തെ ഐ.പി.എല്ലിൽ സൺറൈസേഴ്സിനായി വെടിക്കെട്ട് ബാറ്റിങ്ങോടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. തന്‍റെ മികച്ച പ്രകടനത്തിന്‍റെ ക്രെഡിറ്റ് അദ്ദേഹം യുവിക്ക് നൽകിയിരുന്നു. പിന്നീട് ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ പൂജ്യനായി മടങ്ങിയപ്പോൾ യുവരാജ് സിങ് 'വളരെ നല്ലത്' എന്ന് പറഞ്ഞതായി അഭിഷേക് പറഞ്ഞിരുന്നു. പിന്നീട് തൊട്ടടുത്ത മത്സരത്തിൽ സെഞ്ച്വറി നേടാനും അഭിഷേകിന് സാധിച്ചു. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ട്വന്‍റി-20 മത്സരം ഒക്ടോബർ ഒമ്പതിന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും. 

Tags:    
News Summary - yuvraj singh message to abhishek sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.