ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി തമിഴ്നാട്ടുകാരനായ പതിനേഴുകാരൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ് റാങ്കിങ്ങിൽ ഇന്ത്യൻ ചെസിന്‍റെ അമരത്ത്. 1986 ജൂലൈ മുതൽ ആനന്ദായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പർ.
ബാക്കുവിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ മാഗ്നസ് കാൾസണോട് തോൽവി വഴങ്ങിയെങ്കിലും ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഫിഡെ റാങ്കിങ്ങിൽ ആദ്യമായാണ് ഗുകേഷ് ആദ്യ പത്തിലെത്തുന്നത്. അഞ്ചു തവണ ലോക ചാമ്പ്യനായ ആനന്ദ് ഒമ്പതാം സ്ഥാനത്താണ്.
സെപ്റ്റംബർ ഒന്നിന് പുറത്തുവിട്ട ഫിഡെ റാങ്കിങ്ങിൽ ഗുകേഷിന്‍റെ റേറ്റിങ് 2758 ആണ്. 2754 റേറ്റിങ്ങാണ് ആനന്ദിന്. ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തി ലോകത്തിന്‍റെ മനസ്സ് കീഴടക്കിയ ഇന്ത്യയുടെ തന്നെ ആർ. പ്രഗ്നാനന്ദ കാൾസണു മുന്നിൽ വീണെങ്കിലും 2727 റേറ്റിങ്ങുമായി 19ാം നമ്പറിലേക്ക് കുതിച്ചു.
ആദ്യ 30 റാങ്കിങ്ങിൽ അഞ്ചു ഇന്ത്യക്കാരാണുള്ളത്. 27ാം നമ്പറിൽ ഗുജറാത്ത് സ്വദേശിയായ വിദിത് സന്തോഷും 29ാം നമ്പറിൽ അർജുൻ എരിഗെയ്സിയും. ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗുകേഷ് പ്രതികരിച്ചു. ഇത് കുറച്ചുകാലമായി എന്‍റെ മനസ്സിലുണ്ടായിരുന്നു. എനിക്കത് പ്രധാനപ്പെട്ട കാര്യമായിരുന്നില്ലെങ്കിലും ഈ യാത്രയിൽ അവിടെ എത്താനായതിൽ സന്തുഷ്ടനാണെന്നും താരം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.