ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ആ​ല​പ്പു​ഴ ലി​യോ അ​ത്​​ല​റ്റി​ക്​ ടീം


ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീറ്റ്​: ആ​ല​പ്പു​ഴ ലിയോ അത്​ലറ്റിക്​ അക്കാദമി ചാമ്പ്യൻമാർ

ചേ​ർ​ത്ത​ല: ജി​ല്ല ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റി​ൽ 314 പോ​യ​ൻ​റ്​ നേ​ടി ആ​ല​പ്പു​ഴ ലി​യോ അ​ത്​​ല​റ്റി​ക്​ അ​ക്കാ​ദ​മി ചാ​മ്പ്യ​ൻ​മാ​രാ​യി. 167 പോ​യ​ൻ​റ്​ നേ​ടി​യ ആ​ല​പ്പു​ഴ ദി​ശ അ​ത്​​ല​റ്റി​ക്കി​നാ​ണ്​ ര​ണ്ടാം​സ്ഥാ​നം. 76 പോ​യ​േ​ൻ​റാ​ടെ ദു​ർ​ഗാ​വി​ലാ​സം അ​ത്​​ല​റ്റി​ക് ക്ല​ബ് ചാ​ര​മം​ഗ​ലം മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.ര​ണ്ടു​ദി​വ​സ​മാ​യി ചേ​ർ​ത്ത​ല സെൻറ്​ മൈ​ക്കി​ൾ​സ് കോ​ള​ജ് മൈ​താ​ന​ത്ത്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ 44 ക്ല​ബു​ക​ളി​ൽ​നി​ന്ന്​ 700 താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​ു. അ​ണ്ട​ർ 20, 18, 16, 14 ആ​ൺ, പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 116 ഇ​ന​ത്തി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​തി​ലെ വി​ജ​യി​ക​ൾ 21 മു​ത​ൽ 23 വ​രെ മ​ല​പ്പു​റ​ത്ത്​ ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​ത്​​ല​റ്റി​ക്​ മീ​റ്റി​ന് അ​ർ​ഹ​ത നേ​ടി. നൂ​റി​ൽ​പ​രം പേ​ർ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​വി​ത​ര​ണ​വും ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​ജി. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. അ​ത്​​ല​റ്റി​ക്​ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ. പാ​പ്പ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ആ​ൻ​റ​ണി ഫെ​ർ​ണാ​ണ്ട​സ്, ട്ര​ഷ​റ​ർ സി. ​ഡി​വൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Tags:    
News Summary - District Junior Athletic Meet: Alleppey Leo Athletic Academy Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.