ന​ബീ​ൽ സാ​ഹി, വി. ​ര​ഞ്ജി​ത

കാലിക്കറ്റ് സർവകലാശാല അത്‍ലറ്റിക്സ്: റെക്കോഡണിഞ്ഞ തുടക്കം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 56ാമ​ത് ഇ​ന്റ​ർ കൊ​ളീ​ജി​യ​റ്റ് അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് റെ​ക്കോ​ഡ​ണി​ഞ്ഞ തു​ട​ക്കം. പു​രു​ഷ- വ​നി​ത വി​ഭാ​ഗം 5000 മീ​റ്റ​ർ മ​ത്സ​ര​ത്തോ​ടെ തു​ട​ങ്ങി​യ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ സെ​ന്റ് തോ​മ​സ് കോ​ള​ജി​ലെ ന​ബീ​ൽ സാ​ഹി റെ​ക്കോ​ഡോ​ടെ പൊ​ന്ന​ണി​ഞ്ഞു. 14.33 സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് നേ​ട്ടം. വ​നി​ത വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ സെൻറ് മേ​രീ​സ് കോ​ള​ജി​ലെ വി. ​ര​ഞ്ജി​ത 18.14 സ​മ​യ​ത്തി​ൽ ഫി​നി​ഷ് ചെ​യ്ത് സ്വ​ർ​ണം നേ​ടി. ക്രൈ​സ്റ്റ് കോ​ള​ജി​ലെ സു​പ്രി​യ​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ശ്രീ​കൃ​ഷ്ണ​പു​രം വി.​ടി.​ബി കോ​ള​ജി​ലെ വി. ​അ​ഞ്ജ​ന​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സെൻറ് തോ​മ​സ് കോ​ള​ജി​ലെ മ​നോ​ജ് കു​മാ​ർ (15.01), ശ്രീ ​കേ​ര​ള​വ​ർ​മ​യു​ടെ റോ​ഷ​ൻ ജോ​സ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പു​രു​ഷ വി​ഭാ​ഗം ഹാ​മ​ർ ത്രോ ​മ​ത്സ​രം ന​ട​ക്കും. 2000ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റി​ൽ അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ ചാ​മ്പ്യ​ന്മാ​ർ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ർ 25 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ടീ​മി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്കും.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് നി​ല​വി​ലെ അ​ഖി​ലേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ന്മാ​ർ. 

Tags:    
News Summary - Calicut University Athletics news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT