മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയവരെ ആദരിച്ചു

തിരുവനന്തപുരം: മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയവരെ മന്ത്രി വി. അബ്ദുൾറഹ്മാൻ ആദരിച്ചു. തായ്‌ലൻഡിൽ ചിയാങ് മയിയിൽ നടന്ന മിനി ഗോൾഫ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡലുകൾ നേടിയ കേരള താരങ്ങളായ ഷജീർ മുഹമ്മദ്, കൃഷ്ണ. ബി, അഭിമന്യു വി. നായർ ,ആരോൺ മാത്യു, ഭദ്ര ആർ .നായർ എന്നിവരെയാണ് മന്ത്രി ആദരിച്ചത്.

മിനി ഗോൾഫ് സംസ്ഥന സെക്രട്ടറി വിനോദ് കുമാർ ,ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് റസിൻ, സ്പോർട്സ് കൌൺസിൽ മെമ്പർ ബോബി സി ജോസഫ്, മിനി ഗോൾഫ് സംസ്ഥാന ഭാരവാഹികളായ അജയ് കുമാർ, അനീഷ് കുമാർ, സുജിത് പ്രഭാകർ എന്നിവർ പങ്കെടുത്തു

Tags:    
News Summary - Medal winners were felicitated at the Mini Golf Asian Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.