ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38ാം ദേശീയ ഗെയിംസിൽ ആദ്യ സ്വർണത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ശുഭപര്യവസാനം. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിൻ ചാമ്പ്യനായി.
കഴിഞ്ഞ ദിവസം നീന്തലിൽ സജൻ പ്രകാശിലൂടെ കേരളം രണ്ട് വെങ്കലം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്‌ളൈയിലുമാണ് സജൻ മൂന്നാംസ്ഥാനം നേടിയത്. വനിത ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ ഫൈനലിൽ കേരളത്തിന്റെ വിദർശ കെ വിനോദ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.