ഇസ്തംബൂൾ: ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി നിഖാത്ത് സരീൻ. 52 കിലോ ഫൈനലിൽ തായ് ലൻഡിന്റെ ഒളിമ്പ്യൻ ജുതാമസ് ജിത്പോങ്ങിനെ 5-0ത്തിനാണ് (30-27, 29-28, 29-28, 30-27, 29-28) തോൽപിച്ചത്. ലോക ചാമ്പ്യൻഷിപ് നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് നിഖാത്ത്.
എം.സി മേരി കോം, സരിത ദേവി, ആർ.എൽ. ജെന്നി, കെ.സി. ലേഖ എന്നിവരാണ് മുൻഗാമികൾ. ഇത്തവണത്തെ ഇന്ത്യയുടെ ഏക സ്വർണമാണ് നിഖാത്തിലൂടെ ലഭിച്ചത്. മനീഷ മൂൻ (57 കി.ഗ്രാം), പർവീൻ ഹൂഡ (63 കി.ഗ്രാം) എന്നിവർ കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു.
മുൻ ലോക ജൂനിയർ ചാമ്പ്യനാണ് തെലങ്കാനയിലെ നിസാമാദ് ജില്ലക്കാരിയായ നിഖാത്ത്. ഇസ്തംബൂളിൽ ഫൈനലിലേക്കുള്ള വഴിയിൽ മെക്സികോയുടെ ഫാത്തിമ ഹരേര, മംഗോളിയയുടെ ലുത് സയ്ഖാൻ, ഇംഗ്ലണ്ടിന്റെ ചാർലി ഡേവിസൻ, ബ്രസീലിന്റെ കരോളിനെ ഡീ അൽമെയ്ഡ എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.