'വീണ്ടും ഒരുമിച്ച്'; മെസ്സിയെ പി.എസ്​.ജിയിലേക്ക്​ സ്വാഗതം ചെയ്​ത്​ നെയ്​മർ

പാരീസ്​: പ്രിയപ്പെട്ട ക്ലബായ ബാഴ്​സലോണ വിട്ട്​ പാരീസ്​ സെന്‍റ്​ ജെർമെയ്​നിലേക്ക്​ കൂടുമാറു​േമ്പാൾ ലയണൽ മെസ്സിക്കും ആരാധകർക്കും സങ്കടമുണ്ടാകും. എന്നാൽ ഉറ്റചങ്ങാതി നെയ്​മറിന്‍റെ ക​ൂടെ പന്തുതട്ടാമല്ലോ എന്ന കാര്യം ആലോചിക്കു​േമ്പാൾ ആ സങ്കടത്തിന്‍റെ തീവ്രത ഒരൽപം കുറയും. 'തിരികെ ഒരുമിച്ച്' -എന്ന്​ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചാണ്​ പാർക്​ ഡി പ്രിൻസസിലെത്താൻ പോകുന്ന പ്രിയ സുഹൃത്തിനെ നെയ്​മർ സ്വാഗതം ചെയ്​തത്​. കാറ്റലൻ ക്ലബായ ബാഴ്​സക്കായി ഒരുമിച്ച്​ കളിക്കു​േമ്പാഴുള്ള വിഡിയോയും താരം ഒപ്പം പങ്കുവെച്ചിട്ടുണ്ട്​.


ആർപ്പുവിളികളാലും കരഘോഷങ്ങളാലും ശബ്​ദമുഖരിതമായ പാരിസിന്​​ ഉത്സവലഹരി പകർന്നാണ്​ ചെവ്വാഴ്ച ലയണൽ മെസ്സി നഗരത്തിലെത്തിയത്​. ചൊവ്വാഴ്​ച വൈകീ​ട്ടോടെയാണ്​ മെസ്സി പാരിസ്​ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്​. വൈദ്യ പരിശോധനക്ക്​ വിധേയനായ താരം ഉടൻ ക്ലബുമായി കരാർ ഒപ്പുവെക്കും. എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങളോട്​ മെസ്സി അഭിവാദ്യമർപ്പിച്ചു. പാരിസ്​ എന്നെഴുതിയ ടീ ഷർട്ട്​ ധരിച്ച്​ ഭാര്യക്കും മക്കൾക്കുമൊപ്പമാണ്​ മെസ്സിയെത്തിയത്​. താരത്തെ ചൊവ്വാഴ്ച പി.എസ്​.ജി ഒൗദ്യോഗികമായി പരിചയപ്പെടുത്തും.

രണ്ടു വർഷത്തേക്കായിരിക്കും 34കാരനായ അർജൻറീന താരം പി.എസ്​.ജിയുമായി കരാർ ഒപ്പുവെക്കുക. ഒരു വർഷത്തേക്കുകൂടി നീട്ടാനുള്ള സാധ്യതയും കരാറിലുണ്ടാവും. 3.5 കോടി യൂറോ (ഏകദേശം 300 കോടിയിലേറെ രൂപ) മെസ്സിക്ക്​ വാർഷിക പ്രതിഫലമായി ലഭിക്കുമെന്നാണ്​ റിപ്പോർട്ട്​. കരാർ കാലാവധി കഴിഞ്ഞതിനാൽ (​ഫ്രീ ഏജൻറ്​) മെസ്സിയുടെ പഴയ ക്ലബ്​ ബാഴ്​സലോണക്ക്​ പി.എസ്​.ജിയിയിൽ നിന്ന്​ കൈമാറ്റത്തുക (ട്രാൻസ്​ഫർ ഫീ) ലഭിക്കില്ല.

പുതിയ സീസണിൽ പി.എസ്​.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജൻറാണ്​ മെസ്സി. റയൽ മഡ്രിഡിൽ നിന്ന്​ ഡിഫൻഡർ സെർജിയോ റാമോസ്​, ലിവർപൂളിൽനിന്ന്​ മിഡ്​ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന്​ ഗോൾകീപ്പർ ജിയാൻലുയിജി ​ഡോണറുമ്മ തുടങ്ങിയവരെ പി.എസ്​.ജി ടീമിലെത്തിച്ചിരുന്നു. കൂടാതെ ഇൻറർ മിലാനിൽനിന്ന്​ ആറു കോടി യൂറോക്ക്​ (ഏകദേശം 445 കോടി രൂപ) വിങ്​ബാക്ക്​ അഷ്​റഫ്​ ഹകീമിയെയും കൊണ്ടുവന്നു. ഫ്രഞ്ച്​ ലീഗ്​ കിരീടം തിരിച്ചുപിടിക്കുക എന്നതിനൊപ്പം ചാമ്പ്യൻസ്​ ലീഗ്​ കിരീടം ആദ്യമായി ഷോകേസിലെത്തിക്കുക എന്ന ലക്ഷ്യത്തിനും മെസ്സിയുടെ വരവോടെ ആക്കംകൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ്​ പി.എസ്​.ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ.

Tags:    
News Summary - Back Together Neymar welcomes Lionel Messi to PSG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.