2024-2025 സീസൺ മികച്ച രീതിയിലാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ ആരംഭിച്ചിരിക്കുന്നത്. ലാ ലീഗയിൽ എട്ട് മത്സരം കഴിഞ്ഞപ്പോൾ 21 പോയിന്‍റുമായി ലീഗിന്‍റെ തലപ്പത്ത് ഇരിക്കുകയാണ് ബാഴ്സ. ലീഗ് മത്സരങ്ങളിൽ ഗോളടിച്ചുകൂട്ടി കൊണ്ടാണ് ടൂം മുന്നേറുന്നത്. മാനേജർ ഹാൻസി ഫ്ലിക്കിന്‍റെ കീഴിൽ ഈ വർഷം മികച്ച മുന്നേറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് ക്ലബ്ബ് ആരാധകർ പ്രതീക്ഷിക്കുന്നത്.
2014 മുതൽ 2017 വരെ ബാഴ്സലോണക്ക് സുവർണ കാലമായിരുന്നു. ലയണൽ മെസ്സി, ലൂയിസ് സുവാരസ്, നെയ്മർ ജൂനിയർ എന്നിവർ ബാഴ്സുടെ മുന്നേറ്റ നിരയിൽ കളിച്ച് നേട്ടങ്ങൾ കൊയ്ത കാലമായിരുന്നു അത്. ലോകഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് സംഘമായി മൂവരെയും കാണുന്നവരുണ്ട്. മൂന്ന് സീസണിൽ നിന്നുമായി മൂവരും കൂടി 363 ഗോളാണ് അടിച്ചുകൂട്ടിയത്. 2017ൽ നെയ്മർ പി.എസ്.ജിയിലേക്ക് കൂടുമാറിയതോടെയാണ് ഈ പാർട്നർഷിപ്പ് അവസാനിച്ചത്.
2016-17 സീസണിൽ ഈ കൂട്ടുക്കെട്ടുണ്ടാക്കിയ ഒരു മികച്ച റെക്കോർഡിനൊപ്പമെത്താൻ ഹാൻസി ഫ്ലിക്കിന്‍റെ കീഴിലുള്ള ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്. ലീഗിൽ എട്ട് മത്സരം പിന്നിട്ടപ്പോൾ 25 ഗോളാണ് ബാഴ്സ ഈ സീസണിൽ നേടിയിരിക്കുന്നത്. 2016-17 സീസണിലും ബാഴ്സ എട്ട് മത്സരത്തിൽ നിന്നും 25 ഗോൾ നേടിയിരുന്നു. ഇതിൽ 16 ഗോളും നേടിയത് മെസ്സി-സുവാരസ്-നെയ്മർ എന്നീ സഘ്യമാണ്. ഈ വർഷം 25 ഗോൾ നേടിയവരിൽ 16 എണ്ണം സ്വന്തമാക്കിയത് ലെവൻഡോസ്കി, റഫീന്യ, യമാൽ എന്നീ അറ്റാക്കിങ് ട്രയോ ആണ്.
ഈ വർഷം ഈ ഫോം തുടർന്നാൽ കഴിഞ്ഞ വർഷത്തെ ട്രോഫി ക്ഷാമത്തിന് ബാഴ്സക്ക് പരിഹാരം കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.