ഇന്ത്യൻ സൂപ്പർ ലീഗിെൻറ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച സെൻറർ ഫോർവേഡ് ബർത്തലോമിയോ ഓഗ്‌ബെച്ചേ ടീം വിട്ടതോടെ ഏറ്റവും അനിയോജ്യനായ ഗോൾ വേട്ടക്കാരനായുള്ള തിരച്ചലിലാണ് മഞ്ഞപ്പട. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇംഗ്ലീഷ് ഫോര്‍വേഡായ ഗാരി ഹൂപ്പറിനെ ടീമിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഹൂപ്പറുമായി ടീം മാനേജ്മെൻറ് ചര്‍ച്ചകൾ ആരംഭിച്ചിട്ടുണ്ട്.
32 കാരനായ സെൻറര്‍ ഫോര്‍വേഡ് നിലവില്‍ ഓസ്‌ട്രേലിയന്‍ എ ലീഗിലെ ക്ലബ്ബായ വെല്ലിംഗ്ടണ്‍ ഫീനിക്സിെൻറ താരമാണ്. അവസാന സീസണില്‍ വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 21 ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും താരത്തിെൻറ പേരിലുണ്ട്.
പ്രീമിയര്‍ ലീഗ് ടീമായ നോര്‍വിച്ച് സിറ്റി, ഷെഫീല്‍ഡ് ,സെല്‍റ്റിക്, ലെയ്ട്ടണ്‍ ഓറിയൻറ്, തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്കായി ഗാരി ഹൂപ്പർ കളിച്ചിട്ടുണ്ട്. 2010 നും 2013 നും ഇടയില്‍ സെല്‍റ്റിക്കിന് വേണ്ടി കളിച്ച 130 ലധികം മത്സരങ്ങളില്‍ നേടിയ 80 ഗോളുകളും 30 അസിസ്റ്റുകളുമാണ് ഹൂപ്പറിെൻറ കരിയറിലെ ഏറ്റവും മികച്ച റെക്കോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.