മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്ജൻ കപ്പിൽ ഇന്ത്യയിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെയും ബംഗളൂരു എഫ്.സിയുടെയും റിസർവ് ടീമുകൾ പങ്കെടുക്കും. എട്ടു ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടൻഹാം ഹോട്സ്പർ, വെസ്റ്റ്ഹാം യുനൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ലെസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവയുടെ യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സ്റ്റെല്ലൻബോഷ് എഫ്.സിയുടെ അക്കാദമി ടീമും അണിനിരക്കും.
ടോട്ടൻഹാമിനും വെസ്റ്റ്ഹാമിനും പാലസിനുമൊപ്പം ലണ്ടൻ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സ്. മറ്റു നാലു ടീമുകൾ മിഡ്‍ലാൻഡ്സ് ഗ്രൂപ്പിലും. ഈ മാസം 27 മുതൽ 30 വരെയാണ് ടൂർണമെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.