ഇൻജുറി ടൈമിൽ വലകുലുക്കി വിനീഷ്യസ്; കൊളംബിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം

ഇൻജുറി ടൈമിൽ വലകുലുക്കി വിനീഷ്യസ്; കൊളംബിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം

ആവേശകരമായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയക്കെതിരെ ബ്രസീലിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ 1-1 എന്ന നിലയിലായിരുന്ന മത്സരത്തിൽ, ഇൻജുറി ടൈമിൽ (99+9') വിനീഷ്യസ് ജൂനിയർ നേടിയ തകർപ്പൻ ഗോളിലൂടെയാണ് മഞ്ഞപ്പട ജയം പിടിച്ചത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായ പെനൽറ്റി കിക്കെടുത്ത റഫീഞ്ഞയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. വിനീഷ്യസിനെ കൊളംബിയൻ താരം ബോക്സിനകത്ത് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി അനുവദിച്ചത്. ഇതോടെ മഞ്ഞപ്പട ലീഡ് നേടി. 41-ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ കൊളംബിയ സമനിലയിലെത്തി. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതോടെ 90 മിനിറ്റിനുള്ളിൽ മറ്റൊരു ഗോൾ പിറന്നില്ല. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് വിനീഷ്യസ് ജൂനിയർ ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഗോളിയെ മറികടന്ന് ഗോൾവല കുലുക്കിയത്. 

Tags:    
News Summary - Brazil vs Colombia FIFA World Cup 2026 qualifiers: Late Vinicius goal gives BRA 2-1 win over COL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.