ആംസ്‌റ്റര്‍ഡാം: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബാള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാംപാദത്തിൽ ഇന്ന് തീപാറും പോരാട്ടം. ഹോളണ്ട് സ്‌പെയിനെയും ഇറ്റലി ജര്‍മനിയെയും ക്രൊയേഷ്യ ഫ്രാൻസിനെയും ഡെന്മാർക്ക് പോർചുഗലിനെയും നേരിടും. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം.
ഹോളണ്ട് സ്വന്തം തട്ടകത്തിലാണ് കരുത്തരായ സ്പെയിനെ നേരിടുന്നത്. കഴിഞ്ഞ അഞ്ച് തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡച്ചുകാർ കളത്തിലിറങ്ങുന്നത്. 2014 ലെ ലോകകപ്പില്‍ 5-1 നു തോല്‍പ്പിച്ചതാണ് ഡച്ചുകാരുടെ ഏറ്റവും മികച്ച ജയം. ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് നെതർലൻഡ് ക്വാർട്ടറിലെത്തുന്നത്.
സ്പെയിൻ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായും. മിലാനിലെ സാന്‍ സിറോയിലാണ് മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിയും ജര്‍മനിയും തമ്മില്‍ ഏറ്റുമുട്ടുന്നത്. അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയിച്ച ജര്‍മനിക്കാണു മുന്‍തൂക്കം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണു പോര്‍ചുഗലിന്റെ കരുത്ത്. ഡെന്‍മാര്‍ക്കിനെതിരേ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം പറങ്കിപടക്കൊപ്പമായിരുന്നു.
സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ മടങ്ങിവരവ് ഫ്രാൻസിന് കരുത്താകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.