ക്യാപ്റ്റൻ കിലിയൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ, ക്രൊയേഷ്യക്കെതിരെ ഫ്രാൻസിന് ഞെട്ടിക്കുന്ന തോൽവി. ക്വാർട്ടറിലെ ആദ്യപാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് നീലപ്പട തോൽവി ഏറ്റുവാങ്ങിയത്. 26-ാം മിനിറ്റിൽ ആന്റി ബുഡിമിർ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. ആദ്യ പകുതിയിലെ അധിക സമയത്ത് മുൻ ടോട്ടൻഹാം വിങ്ങർ ഇവാൻ പെർസിക് തൊടുത്ത ഷോട്ടിൽ നേടിയ രണ്ടാം ഗോൾ അവരുടെ ജയം ഉറപ്പിച്ചു.
രണ്ടാം പകുതിൽ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള നീലപ്പടയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഞായറാഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ, ജയം പിടിക്കുന്ന എന്ന കടമ്പയാണ് ഫ്രാൻസിന്റെ മുന്നിലുള്ളത്. നേഷൻസ് ലീഗിൽ ആദ്യം വഴങ്ങിയപ്പോൾ അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഫ്രാൻസിന് കഴിഞ്ഞിട്ടില്ല. റയൽ മഡ്രിഡിനായി തന്റെ അരങ്ങേറ്റ സീസണിൽ 20 ലാ ലിഗ ഗോളുകൾ നേടിയ എംബാപ്പെ, ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തിൽ ആറ് ഷോട്ടുകൾ ഉതിർത്തെങ്കിലും ഗോൾ നേടാൻ താരത്തിനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.