ജോർഡനെതിരായ സൗഹൃദം: ഛേത്രി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ന്യൂഡൽഹി: ദോഹയിൽ മേയ് 28ന് ജോർഡനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബാൾ ടീമിൽ സുനിൽ ഛേത്രി തിരിച്ചെത്തി. പരിക്കു കാരണം ഏഴു മാസത്തിലധികമായി വിശ്രമത്തിലായിരുന്നു ഛേത്രി. ഐ.എസ്.എല്ലിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഹൈദരാബാദ് എഫ്.സി ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണി പുതുമുഖമായി 25 അംഗ സംഘത്തിലുണ്ട്.

ഛേത്രിയെ കൂടാതെ ഇശാൻ പണ്ഡിതയും മുന്നേറ്റനിരയിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരം വി.പി. സുഹൈറും പരിക്കേറ്റ റഹീം അലിയും പുറത്തായി. മധ്യനിരയിലെ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങൾ. കൊൽക്കത്തയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽനിന്നാണ് കോച്ച് ഇഗോർ സ്റ്റിമാക് ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യൻ സംഘം ചൊവ്വാഴ്ച ഖത്തറിലെത്തി.

30ന് മടങ്ങിയെത്തുന്നതോടെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ക്യാമ്പ് തുടരും. ടീം: ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിങ്, ഡിഫൻഡർമാർ: രാഹുൽ ഭേകെ, ആകാശ് മിശ്ര, ഹർമൻജോത് സിങ് ഖാബ്റ, റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, സുഭാശിഷ് ബോസ്, പ്രീതം കോട്ടാൽ, മിഡ്ഫീൽഡർമാർ: ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, ഗ്ലൻ മാർട്ടിൻസ്, ബ്രണ്ടൻ ഫെർണാണ്ടസ്, ഋത്വിക് ദാസ്, ഉദാന്ത സിങ്, യാസിർ മുഹമ്മദ്, സഹൽ അബ്ദുസ്സമദ്, സുരേഷ് വാങ്ജം, ആഷിഖ് കുരുണിയൻ, ലിസ്റ്റൻ കൊളാസോ, ഫോർവേഡുകൾ: ഇശാൻ പണ്ഡിത, സുനിൽ ഛേത്രി, മൻവീർ സിങ്.

Tags:    
News Summary - Chhetri returns to Indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.