ഐ.പി.എല്ലിൽ ലേലക്കാലം

ജിദ്ദ: ഇന്ത്യൻ പ്രിമിയർ ലീഗിൽ ടീമുകൾ കാത്തിരിക്കുന്ന മെഗാ ലേലം ഇന്നും നാളെയും ജിദ്ദയിൽ. 10 ഐ.പി.എൽ വമ്പന്മാർക്കായി 12 മാർക്വീ താരങ്ങളടക്കം 574 പേരാണ് ലേലത്തിനുള്ളത്. ഇവരിൽ 210 പേർ വിദേശികളും 367 ഇന്ത്യക്കാരുമാണ്.

204 ഒഴിവുകളുള്ളതിൽ 70 പേർ വിദേശികളാകും. 2014നു ശേഷം ഇതുവരെയും േപ്ലഓഫ് കളിച്ചിട്ടില്ലാത്ത പഞ്ചാബിന്റെ വശമാണ് ഏറ്റവും കൂടുതൽ പണം ബാക്കിയുള്ളത് -110.5 കോടി രൂപ. ഏറ്റവും കുറച്ച് രാജസ്ഥാനും- 41 കോടി. ആറു താരങ്ങളെ വീതം നിലനിർത്തിയ കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾക്ക് റൈറ്റ് റ്റു മാച്ച് കാർഡ് ഉണ്ടാകില്ല. 42 കാരനായ ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സണാണ് ഏറ്റവും പ്രായം കൂടിയ താരം. ബിഹാറിനായി രഞ്ജി കളിച്ച 13കാരനായ വൈഭവ് സൂര്യവൻഷി ഇളമുറക്കാരനും.

എല്ലാ റെക്കോഡുകളും കടന്ന് പണംവാരാൻ ഋഷഭ് പന്തുൾപ്പെടെ മുൻനിര താരങ്ങൾ ഉണ്ടെന്നതാണ് ഈ ലേലത്തിന്റെ ഹൈലൈറ്റ്. ഞായറാഴ്ച ലേലം നടക്കുന്ന ആദ്യ സെറ്റ് മാർക്വി താരങ്ങളിൽ പന്തുണ്ട്.

വിക്കറ്റ് കീപറായും ബാറ്ററായും എന്നു മാത്രമല്ല ക്യാപ്റ്റനായും തിളങ്ങാൻ ശേഷിയുള്ള താരമായതിനാൽ പ്രമുഖ ടീമുകൾ എപ്പോഴേ താരത്തിൽ നോട്ടമെറിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതൽ പണം കൈയിലുള്ള പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (83 കോടി), ലഖ്നോ (69 കോടി) എന്നിവരാകും താരത്തിനായി കൂടുതൽ അങ്കം കൊഴുപ്പിക്കുക. ഡൽഹിയുമായി കരാർ ചർച്ചകൾ പാതിവഴിയിലായതോടെയാണ് ഋഷഭ് ടീം വിട്ട് ലേലത്തിലേക്ക് നീങ്ങിയത്. 73 കോടി യൈിലുള്ള ഡൽഹിക്ക് ഇനിയും അദ്ദേഹത്തെ വാങ്ങാമെങ്കിലും പുതിയ ചട്ടങ്ങൾ വെല്ലുവിളിയാകും. പുതുതായി കൊണ്ടുവന്ന ആർ.ടി.എം ചട്ടപ്രകാരം പഴയ ടീം വീണ്ടും താരത്തെ ഉയർന്ന തുകക്ക് വിളിച്ചാൽ തൊട്ടുപിറകിൽ വിളിച്ച ടീമിന് തുക ഉയർത്തി വിളിക്കാൻ അവസരമുണ്ടാകും. അത്രയും നൽകാൻ തയാറാറാണെങ്കിൽ മാത്രമേ പഴയ ടീമിന് നിലനിർത്താനാകൂ.

ദേശീയ ടീമിൽ ഇടംപിടിച്ചില്ലെങ്കിലും മികച്ച ഫോം നിലനിർത്താനാകുമെന്ന് ആത്മവിശ്വാസമുള്ള താരങ്ങൾക്ക് ഇംപാക്ട് െപ്ലയർ ആയി വലിയ തുക നേടാനാകുമെന്ന സവിശേഷതയുണ്ട്.

മുമ്പ് ധ്രുവ് ജുറെൽ, ശശാങ്ക് സിങ്, അശുതോഷ് ശർമ, സമീർ റിസ്‍വി തുടങ്ങിയവർ ഈ സ്ഥാനം അലങ്കരിച്ചവരാണെങ്കിൽ ഇത്തവണ ഇവരിൽ അശുതോഷ്, റിസ്‍വി എന്നിവർക്ക് പുറമെ റോബിൻ മിൻസ്, അഭിനവ് മനോഹർ തുടങ്ങിയവരും എത്തിയേക്കും.

Tags:    
News Summary - IPL Auction from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.