സിറ്റിക്ക് തുടർച്ചയായി അഞ്ചാം തോൽവി! ചെൽസിക്ക് വിജയം; ലാലിഗയിൽ ബാഴ്സക്ക് സമനില കുരുക്ക്

സ്വന്തം തട്ടകത്തിൽ ടോട്ടൻഹാം ഹോട്സ്പുറിനെതിരെ നാല് ഗോളിന്‍റെ നാണംകെട്ട തോൽവിയേറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. രണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോൽവിയാണിത്. സീസണിലെ സിറ്റിയുടെ തുടർച്ചയായുള്ള അഞ്ചാം പരാജയവും.

ആദ്യ 20 മിനിറ്റിൽ തന്നെ ജെയിംസ് മാഡിസൺ രണ്ട് തവണ സിറ്റിയുടെ വല കുലുക്കി. ആക്രമം അഴിച്ചുവിട്ട സ്പർസ് സിറ്റിയുടെ തട്ടകമാണിതെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു പുറത്തെടുത്തത്. രണ്ടാം പകുതയിൽ പെഡ്രോ പോറോയും ബ്രണ്ണൻ ജോൺസണും ഗോൾ നേടിയതോടെ ടോട്ടൻഹാമിന്‍റെ ലീഡ് നാലായി ഉയർന്നു.

അതേസമയം പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസി തകർപ്പൻ ജയം സ്വന്തമാക്കി. ലെയ്സ്റ്റർ സിറ്റിയെ അവരുടെ മണ്ണിൽ ഒന്നിനെതിരെ രണ്ട് ഗോൾ നേടിയാണ് ചെൽസി വീഴ്ത്തിയത്. ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നിക്കോളാസ് ജാക്‌സന്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. ലെയ്സ്റ്റര്‍ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തെ പെനാല്‍റ്റിയില്‍ നിന്നാണ്. നോട്ടിം ഫോറസ്റ്റിനെ മൂന്ന് ഗോളിന് ആഴ്ണൽ തോൽപ്പിച്ചു. ഫുൾഹാമിനെ വോൾവ്സ് 1-4ന് തകർത്തു.

ലാ ലീഗയിൽ ബാഴ്സലോണക്ക് സെൽറ്റോ വിഗോയുടെ സമനിലകുരുക്ക്. 84, 86 മിനിറ്റുകളിൽ സെൽറ്റക്ക് വേണ്ടി ഹുഗോ അൽവാരസ് അൽഫോൺ ഗോൺസാലസ് എന്നിവർ നേടിയ ഗോളാണ് ബാഴ്സക്ക് തിരിച്ചടിയായത്. ബാഴ്സക്കായി റാഫിന്യ (15), റോബർട്ട് ലെവൻഡോസ്കി (61) എന്നിവരാണ് ബാഴ്സക്കായി ഗോൾ കണ്ടെത്തിയത്.

Tags:    
News Summary - match results of epl and la liga matches manchester city lost for 5 continues matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.