അർബുദത്തോട് പൊരുതി ഹാലർ തിരിച്ചെത്തുന്നു; ഡോർട്മുണ്ട് സ്ട്രൈക്കർ പരിശീലനം പുനരാരംഭിച്ചു

ഡോർട്മുണ്ട് (ജർമനി): വൃഷണാർബുദ ബാധിതനായി ചികിത്സയിലിരുന്ന ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലർ ആറു മാസത്തിനു ശേഷം പരിശീലനം പുനരാരംഭിച്ചു. ജൂലൈയിൽ ഡോർമുണ്ടുമായി കരാറൊപ്പിട്ടതിനു പിന്നാലെയാണ് 28കാരന് രോഗം സ്ഥിരീകരിച്ചത്.

ഫ്രാൻസിന്റെ കൗമാര, യുവ സംഘങ്ങൾക്കും ഐവറി കോസ്റ്റ് സീനിയർ ടീമിനുമായി അന്താരാഷ്ട്ര ജഴ്സിയണിഞ്ഞ താരം ഡച്ച് ക്ലാബ്ബായ അയാക്സിൽ മിന്നുംപ്രകടനത്തിനു ശേഷം ജർമൻ ബുണ്ടസ് ലീഗയിലേക്ക് ചേക്കേറിയതായിരുന്നു. ‘‘ഹലോ സുഹൃത്തുക്കളേ, ഒടുവിൽ ഞാൻ തിരിച്ചെത്തിയിരിക്കുന്നു. എളുപ്പമല്ലായിരുന്നു കാര്യങ്ങൾ. പക്ഷേ, നിങ്ങളുടെ പിന്തുണയാൽ ഏറെ മെച്ചപ്പെട്ടു.

വിജയങ്ങൾക്കുവേണ്ടി മൈതാനങ്ങളിൽ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ് ഞാൻ’’-എന്ന് ഹാലർ പറയുന്ന വിഡിയോ ഡോർട്മുണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Dortmund’s Sebastien Haller returns to training after cancer treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.