‘‘ഏറ്റവും പ്രതിഭാധനനായ താര’മെന്ന് സിദാൻ വാഴ്ത്തിയ ഫാബിയൻ ഒനീൽ വിടവാങ്ങി

മദ്യപാനാസക്തിയുമായി വർഷങ്ങൾ നീണ്ട പോരാട്ടത്തിൽ കീഴടങ്ങി മുൻ ഉറുഗ്വായ് താരം ഫാബിൻ ഒനീൽ. ഇറ്റാലിയൻ ലീഗുകളിൽ ഏറെകാലം നിറഞ്ഞുനിന്ന താരമാണ് 49ാം വയസ്സിൽ മടങ്ങുന്നത്. കരൾ വീക്ക​ രോഗം വന്ന മൊണ്ടേവിഡോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘‘ഞാൻ കണ്ട ഏറ്റവും പ്രതിഭാധനനായ താരം’’ എന്നായിരുന്നു യുവന്റസിൽ ഒന്നിച്ചുകളിച്ച താരത്തെ കുറിച്ച് സിനദിൻ സിദാന്റെ പ്രതികരണം.

1992ൽ നേഷനൽ ക്ലബിനായി പ്രഫഷനൽ ഫുട്ബാൾ കളിച്ചുതുടങ്ങിയ താരം മൂന്നു വർഷം കഴിഞ്ഞ് ഇറ്റലിയിലെ കലിയഗ്രി ക്ലബിനൊപ്പം ചേർന്നു. 2000ൽ യുവന്റസിന്റെ ഭാഗമായി. ഒരു സീസൺ മാത്രം ടീമിൽ പന്തുതട്ടിയ ഒനീൽ അതിവേഗം പെറുഗിയയിലേക്കും പഴയ തട്ടകമായ നേഷനലിലേക്കും ചേക്കേറി.

19 തവണ ഉറുഗ്വായ്ക്കായി കളിച്ച താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. 2002ലെ കൊറിയ- ജപ്പാൻ ലോകകപ്പിൽ ദേശീയ ടീമിനൊപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Fabian O'Neill, hailed by Zinedine Zidane as 'most talented player ever', dead at 49

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.