കോഴിക്കോട്: പോയന്റ് നിലയിൽ വ്യത്യാസമുണ്ടെങ്കിലും കളത്തിലെ പ്രകടനങ്ങളിൽ തുല്യശക്തികളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും കാലിക്കറ്റ് എഫ്.സിയും സുപ്പർ ലീഗ് കേരളയിൽ ശനിയാഴ്ച നേർക്കുനേർ പോരാടും. മത്സരം അഞ്ചാം റൗണ്ടിലേക്ക് പ്രവേശിച്ചതോടെ കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30ന് നടക്കുന്ന മത്സരം ഗ്രൗണ്ടിനെ തീപിടിപ്പിക്കും. നാലുകളിൽ എട്ടുപോയന്റ് നേടിയ കണ്ണൂർ വാരിയേഴ്സിനോട് ജയത്തിൽ കുറഞ്ഞ ഒന്നും കാലിക്കറ്റ് പ്രതീക്ഷിക്കുന്നില്ല. ജയിച്ചാൽ ഒമ്പതു പോയന്റുമായി ഒന്നാമതുമെത്താം. കഴിഞ്ഞ കളികളിലിതുവരെയും കോഴിക്കോട് േകാർപറേഷൻ സ്റ്റേഡിയം സമനിലയല്ലാതെ ആർക്കും സമ്മാനിച്ചിട്ടില്ലെന്ന അറംപറ്റലിന് ഒരു മാറ്റം കൂടിയാണ് ഇരു ടീമുകളും തേടുന്നതും. സമനില വഴങ്ങിയാൽപോലും കണ്ണൂരുമായി രണ്ട്പോയന്റ് വ്യത്യാസം കാലിക്കറ്റിനുണ്ടാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.