സ്പാനിഷ് ഫുട്ബാൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു

മാഡ്രിഡ്: സ്പാനിഷ് ഫുട്ബാൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു. മുനീർ നസ്രോയിക്കാണ് ബുധനാഴ്ച വടക്ക്-കിഴക്കൻ സ്പാനിഷ് ടൗണായ മറ്റാരോയിൽ വെച്ച് കുത്തേറ്റത്. ലാ വാൻഗാർഡ് എന്ന പ്രാദേശിക പത്രമാണ് ലമീന്റെ പിതാവിന് കുത്തേറ്റ വിവരം റിപ്പോർട്ട് ചെയ്തത്.

 നസ്രോ​യിയെ കാൻ റൗറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ കുത്തിയതിന് നിരവധി സാക്ഷികളുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഒരു പ്രാദേശിക വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ചികിത്സ കഴിഞ്ഞ് യമാലിന്റെ പിതാവ് വീട്ടിൽ തിരിച്ചെത്തിയെന്നും പറയുന്നു.

കഴിഞ്ഞ യുറോ കപ്പിൽ മികച്ച പ്രകടനമാണ് ലമീൻ യമാൽ കാഴ്ചവെച്ചത്. സ്​പെയിൻ ചാമ്പ്യൻമാരായ ടൂർണമെന്റിൽ ടീമിനായി നിർണായക പ്രകടനം കാഴ്ചവെക്കാനും കൗമാരതാരത്തിന് സാധിച്ചിരുന്നു. ഫ്രാൻസുമായുള്ള സെമി ഫൈനലിൽ ലമീൻ യമാൽ ഗോൾ നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഫൈനൽ മത്സരത്തിലും യമാൽ സ്​പെയിനിനായി ബൂട്ട് കെട്ടിയിരുന്നു.

Tags:    
News Summary - Father of Spain winger Lamine Yamal reportedly stabbed in a car park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.