‘പെരുമ വീണ്ടെടുക്കണം’; ബ്രസീൽ ഫുട്ബാളിന്‍റെ തലപ്പത്ത് ഒരു കൈ നോക്കാൻ റൊണാള്‍ഡോ

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ (സി.ബി.എഫ്) പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒരു കൈൻ നോക്കാൻ ഫുട്ബാൾ ഇതിഹാസം റൊണാള്‍ഡോ നസാരിയോ.

ബ്രസീൽ ഫുട്ബാളിന്‍റെ പെരുമ വീണ്ടെടുക്കാൻ 48കാരനായ റൊണാള്‍ഡോ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസിന്റെ കാലവധി 2026 വരെയാണ്. അദ്ദേഹത്തിന്‍റെ പകരക്കാരനെ കണ്ടെത്തുന്ന തെരഞ്ഞെടുപ്പിലാണ് 1994, 2002 ലോകകപ്പുകളില്‍ ബ്രസീലിന് ലോകകപ്പ് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാൾഡോ മത്സരിക്കുന്നത്.

സ്പാനിഷ് ക്ലബായ റയല്‍ വല്ലാഡോളിഡിലെ തന്റെ ഓഹരി വില്‍ക്കുമെന്നും മുൻ ബാഴ്സലോണ, ഇന്‍റർമിലാൻ, റയൽ മഡ്രിഡ് താരം കൂടിയായ റൊണാൾഡോ വ്യക്തമാക്കി. ക്ലബ് ഓഹരികൾ ഉടൻ വിൽക്കുന്നതിനുള്ള സാധ്യത തേടുമെന്നും ബ്രസീല്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വത്തിന് ഇതൊരു തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബ്രസീലിയന്‍ ടീമായ ക്രുസാരിയോയെ ഈ വര്‍ഷം ആദ്യത്തില്‍ റൊണാള്‍ഡോ വിറ്റിരുന്നു. ‘സി.ബി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ എന്നെ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് കാര്യങ്ങളുണ്ട്. ബ്രസീല്‍ ദേശീയ ടീമിന് നേരത്തെ ഉണ്ടായിരുന്ന പെരുമയും ബഹുമാനവും വീണ്ടെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ - റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Former Brazil striker Ronaldo to run for CBF presidency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.