പാരീസ്: സസ്‌പെൻഷൻ പ്രഖ്യാപിച്ച് ഒരാഴ്ച തികയും മുമ്പേ ലയണൽ മെസ്സി പി.എസ്.ജി ടീമംഗങ്ങൾക്കൊപ്പം പരിശീലനത്തിനെത്തി. ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിൽ പന്തുമായി ഓടുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് പി.എസ്ജി മെസ്സിയുടെ തിരിച്ചുവരവറിയിച്ചത്.
ശനിയാഴ്ച അജാസിയോയ്‌ക്കെതിരായ പി.എസ്.ജിയുടെ അടുത്ത ലീഗ് മത്സരത്തിൽ കളിക്കുമോയെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല. നാല് കളികൾ ബാക്കിനിൽക്കെ, ലെൻസിനെക്കാൾ ആറ് പോയിന്റിന്റെ ലീഡുമായി പി.എസ്.ജി ഒന്നാം സ്ഥാനത്താണ്.
സൗദി അറേബ്യയിലേക്കുള്ള പ്രമോഷണൽ ട്രിപ്പിനിടെ പരിശീലനം നഷ്‌ടപ്പെടുത്തിയ താരത്തിന് ഫ്രഞ്ച് ക്ലബ്ബ് സസ്പെൻഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സസ്‌പെൻഷന്റെ ദൈർഘ്യം പിഎസ്‌ജി വ്യക്തമാക്കിയിരുന്നുമില്ല.
പിഎസ്ജിയുടെ അനുമതിയില്ലാതെ യാത്ര ചെയ്തതിന് ക്ലബ്ബിനോടും സഹതാരങ്ങളോടും മെസ്സി പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തു.
ഈ സീസണിനപ്പുറം പി.എസ്.ജിയുമായുള്ള കരാർ നീട്ടുമോയെന്ന് ഇനിയും വ്യക്തമല്ല. സൗദി അൽഹിലാലുമായി കരാർ ഒപ്പിടുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് വീണ്ടും പി.എസ്.ജി ഗ്രൗണ്ടിൽ മെസിയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.