റോഡിൽ അമിത വേഗത്തിന് പണി കിട്ടി ഇംഗ്ലീഷ് സൂപർ താരം റാഷ്ഫോഡ്; 57,000 രൂപ പിഴയും ലൈസൻസിന് ആറ് പോയിന്റും

മേഴ്സിഡസ് ബെൻസ് കാറിൽ യാത്ര ചെയ്യവെ അമിത വേഗത്തിൽ സഞ്ചരിച്ചതിന് പണി കിട്ടി മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപർ താരം മാർകസ് റാഷ്ഫോഡ്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ പട്ടണത്തിൽ നടത്തിയ യാത്രയുടെ പേരിലാണ് 574 പൗണ്ട് (ഏകദേശം 57,000 രൂപ) പിഴയും ഡ്രൈവിങ് ലൈസൻസിനു മേൽ ആറു പോയിന്റും വീണത്. നഗര പരിധിയിൽ 20 മൈലാണ് അനുവദിക്കപ്പെട്ട വേഗം. അതിനു മേൽ വേഗത്തിൽ ഓടിച്ചുപോയതായി കണ്ടെത്തിയതിനെ തുടർന്ന് കേസ് എടുത്തിരുന്നു. ആറു കോടിയിലേറെ രൂപ വില വരുന്ന കാർ പിന്നീട് താരം വിൽപന നടത്തിയിരുന്നു.

യുനൈറ്റഡ് നിരയിൽ ഏറ്റവും മോശം പ്രകടനവുമായി പിറകിൽ നിൽക്കുകയും ദേശീയ ടീമിൽ ഇടം ലഭിക്കാതെ പോകുകയും ചെയ്ത 2021-22 കാലത്താണ് പിഴക്ക് കാരണമായ നിയമലംഘനം നടക്കുന്നത്.

പുതിയ സീസണിൽ പക്ഷേ, മിന്നും ​​ഫോമിൽ കളിക്കുന്ന താരം ടീമിനായി കോച്ച് ടെൻ ഹാഗിനു കീഴിൽ 20 ഗോളുകൾ കുറിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിലും ഇംഗ്ലീഷ് നിരയിൽ ബുകായോ സാക്കക്കൊപ്പം ടോപ്സ്കോററായിരുന്നു.

കഴിഞ്ഞ ദിവസം ലീഡ്സിനെതിരായ കളിയിലും റാഷ്ഫോഡ് വല കുലുക്കി. ഓൾഡ് ട്രാഫോഡിൽ തുടർച്ചയായ ആറു കളികളിൽ ഗോൾവല കുലുക്കിയെന്ന റെക്കോഡിൽ വെയ്ൻ റൂണിക്കൊപ്പമെത്തുകയും ചെയ്തു. 

Tags:    
News Summary - Man United star Marcus Rashford is fined £574 and handed six points on his licence after admitting to speeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.