പി.എസ്​.ജിയിൽ മെസ്സി അരങ്ങേറ്റത്തിന്​ കാത്തിരിക്കണം

പാരിസ്​: ബാഴ്​സ വിട്ട്​ പി.എസ്​.ജിയിലെത്തിയ സൂപർ താരം ലയണൽ മെസ്സിക്ക്​ പുതിയ ജഴ്​സിയിൽ അരങ്ങേറ്റത്തിന്​ കാത്തിരിക്കണം. ബ്രെസ്​റ്റിനെതിരായ ലീഗ്​ വൺ മത്സരത്തിന്​ ടീം പ്രഖ്യാപിച്ച കോച്ച്​ മൊറീസിയോ പൊച്ചെറ്റിനോ മെസ്സിയെയും നെയ്​മറെയും മാറ്റിനിർത്തി. അർജന്‍റീനയുടെ ലിയാ​ൻഡ്രോ പരേഡെസും പുറത്താണ്​. കോപ അമേരിക്ക ഫൈനൽ കളിച്ച അർജന്‍റീന- ബ്രസീൽ ടീമംഗങ്ങൾ പി.എസ്​.ജിക്കൊപ്പം പ്രീസീസൺ മത്സരങ്ങളിൽ ഇറങ്ങിയിരുന്നില്ല.

അടുത്തയാഴ്ച പി.എസ്​.ജിയുടെ മത്സരത്തിൽ മെസ്സി ഇറങ്ങുമെന്നാണ്​ സൂചന. ​അ​േത സമയം, സെർജിയോ റികോക്കു പകരം ഇറ്റലിയിൽനിന്നെത്തിയ ഗോൾകീപർ ഗിയാൻലൂജി ഡോണറുമ്മ കളിച്ചേക്കും. 

Tags:    
News Summary - Messi & Neymar left out of PSG's squad for Ligue 1 clash with Brest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.