തിരുവനന്തപുരം: സെമി ബർത്ത് സ്വപ്നം കണ്ട് സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചിയും ഇന്നു നേർക്കുനേർ. കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ കൊമ്പന്മാരെ 2-1ന് തളച്ച ഫോഴ്സ കൊച്ചിക്ക് ഇത്തവണ സ്വന്തം തട്ടകമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കൊമ്പന്മാർ കളം വരച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയെ 2-1 ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പൻസ് എട്ട് മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബ്രസീലിയൻ താരം പാട്രിക് മോട്ടയുടെ പിള്ളേർ. അതേസമയം, സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ ക്ഷീണം തീർക്കാനാണ് ഫോഴ്സ ഇറങ്ങുന്നത്.
നിലവിൽ 10 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനക്കാരാണ് കൊച്ചിക്കാർ. ഇരു ടീമുകൾക്കും ഇനി രണ്ടു കളികൾ മാത്രം ബാക്കിയുള്ളപ്പോൾ ഓരോ പോയന്റും നിർണായകമാണ്. 16 പോയന്റുള്ള കോഴിക്കോട് എഫ്.സി മാത്രമാണ് അവസാന നാലിൽ സ്ഥാനം ഉറപ്പിച്ച ഏക ടീം. 13 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.