ബംഗളൂരു എഫ്‌സിയുടെ ക്ലീൻ ഷീറ്റ് ഇന്ന് 'കീറും'- കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കൊച്ചി: കൊച്ചിയിൽ ഇന്ന് നടക്കാൻ പോകുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്.സി മത്സരത്തിൽ ബംഗളൂരുവിന്‍റെ ക്ലീൻ ഷീറ്റ് അവസാനിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറെ. മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്.

ലീഗിൽ ടോപ്പിൽ നിൽക്കുന്ന ടീമിനെതിരെ ഗോൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അതിനുള്ള കഴിവ് ടീമിനുണ്ടെന്നും ഇതോടെ ബെംഗളൂരുവിന്റെ അൺബീറ്റൺ റണ്ണും അവസാനിക്കുമെന്നും സ്റ്റാറെ പറഞ്ഞു. 'ബെംഗളൂരു എഫ്‌സി ഇത് വരെ ഈ സീസണിൽ ഗോൾ വഴങ്ങിയിട്ടില്ല, പക്ഷെ ഈ കളിയിൽ അവർ അത് വഴങ്ങും, അതാണ് ടീമിന്റെ ലക്ഷ്യം. ഞങ്ങൾക്ക് അതിന് കഴിമെന്നാണ് ഞാൻ വിശ്വസിക്കുന്നത്,' സ്റ്റാറെ പറഞ്ഞു.

അഞ്ച് മത്സരത്തിൽ എട്ട് ഗോളുകൾ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ ബംഗളൂരു പക്ഷെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ലീഗ് ടേബളിൾ ഒന്നാമതാണ് നിലവിൽ ബംഗളൂരുവിന്‍റെ സ്ഥാനം. അഞ്ച് മത്സരത്തിൽ നിന്നും നാല് വിജയവും ഒരു സമനിലയുമോടെ 13 പോയിന്‍റുമായാണ് ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എത്തുന്നത്. അത്രയും തന്നെ മത്സരത്തിൽ നിന്നും രണ്ട് ജയവും ഒരു തോൽവിയും രണ്ട് സമനിലയുമായി പോയിന്‍റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Tags:    
News Summary - kerala blasters coach challenges banglore fc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.