വീണ്ടും ഡബ്​ളടിച്ച്​ മെസ്സി; ലാ ലിഗ പിടിക്കാൻ പോരാട്ടം കനപ്പിച്ച്​ ബാഴ്​സ


ബിൽബാവോ: ഇടവേള അവസാനിപ്പിച്ച്​ പഴയകാല ഫോമിലേക്ക്​ ലയണൽ മെസ്സിയുടെ ബൂട്ടുകളുണർന്ന ആവേശപോരാട്ടത്തിൽ എതിരാളികളുടെ തട്ടകത്തിൽ ജയം പിടിച്ച്​ കറ്റാലൻ പട​. അത്​ലറ്റികോ ബിൽബാവോക്കെതിരെ​ 3-2നായിരുന്നു ബാഴ്​സലോണയുടെ ജയം. പുതിയ പരിശീലകൻ മാഴ്​സ​ലീഞ്ഞോക്ക്​ കീഴിൽ ആദ്യമായി ഇറങ്ങിയ ബിൽബാവോ​ തുടക്കത്തിലേ ആക്രമണത്തി​െൻറ കെട്ടഴിച്ച കളിയിൽ മൂന്നാം മിനിറ്റിൽ ലീഡെടുത്തത്​ ആതിഥേയർ. ബിൽബാവോ മുന്നേറ്റ നിരയിലെ ഇനാകി വില്യംസായിരുന്നു ലീഡെടുത്തത്​.

പക്ഷേ, അതിവേഗം തിരിച്ചുവന്ന ബാഴ്​സയും മെസ്സിയും മൈതാനം നിറഞ്ഞതോടെ മറുപടി ഗോൾ വൈകിയില്ല. മെസ്സി നൽകിയ മനോഹര പാസ്​ സ്വീകരിച്ച ഡച്ച്​ താരം ഫ്രെങ്കി ഡി ജോങ്​ ഗോളിന്​ പാകത്തിൽ നൽകിയത്​ 18 കാരൻ പെഡ്രിക്ക്​. അതിവേഗം ലക്ഷ്യംകണ്ട താരം ടീമിനെ ഒപ്പമെത്തിച്ചു.

മെസ്സി- പെഡ്രി സഖ്യം പിന്നെയും ഗോൾ കുറിച്ചതോടെ ആദ്യ പകുതിയിൽ ബാഴ്​സ ലീഡും പിടിച്ചു. 38ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മെസ്സി 62ാം മിനിറ്റിൽ പിന്നെയും സ്​കോർ ചെയ്​തു. അതുകഴിഞ്ഞ് ഹാട്രികിന്​ ഇരുവട്ടം ​അവസരം ലഭിച്ചെങ്കിലും നിർഭാഗ്യം വഴിമുടക്കിയപ്പോൾ മെസ്സി ഷോട്ടുകൾ ബാറിൽ തട്ടി മടങ്ങി.

ജയത്തോടെ 31 പോയിൻറായ റൊണാൾഡ്​ കോമാ​െൻറ ടീം ലാ ലിഗ പോയിൻറ്​ നിലയിൽ അത്​ലറ്റികോ മഡ്രിഡ്​, റയൽ മഡ്രിഡ്​ എന്നിവക്കു പിറകിൽ മൂന്നാമതെത്തി. ഒന്നാമതുള്ള അത്​ലറ്റിക്കോക്ക്​ 38 പോയിൻറുണ്ട്​. കഴിഞ്ഞ ഡിസംബർ എട്ടിന്​ ചാമ്പ്യൻസ്​ ലീഗിൽ സ്വന്തം മൈതാനത്ത്​ യുവൻറസിനോട്​ ഏകപക്ഷീയമായ മൂന്നു ഗോളിന്​ തോൽവിയറിഞ്ഞ ശേഷം ബാഴ്​സ കാര്യമായ ക്ഷതങ്ങളേൽക്കാതെ മുന്നേറുകയാണ്​. അവസാന ഏഴ്​ ലാ ലിഗ കളികളിൽ അഞ്ചു ജയവും രണ്ട്​ സമനിലയുമാണ്​ ടീമി​െൻറ സമ്പാദ്യം.

Tags:    
News Summary - Messi shines as Barca wins against Athletic Bilbao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.