വീണ്ടും ഡബ്ളടിച്ച് മെസ്സി; ലാ ലിഗ പിടിക്കാൻ പോരാട്ടം കനപ്പിച്ച് ബാഴ്സ
text_fields
ബിൽബാവോ: ഇടവേള അവസാനിപ്പിച്ച് പഴയകാല ഫോമിലേക്ക് ലയണൽ മെസ്സിയുടെ ബൂട്ടുകളുണർന്ന ആവേശപോരാട്ടത്തിൽ എതിരാളികളുടെ തട്ടകത്തിൽ ജയം പിടിച്ച് കറ്റാലൻ പട. അത്ലറ്റികോ ബിൽബാവോക്കെതിരെ 3-2നായിരുന്നു ബാഴ്സലോണയുടെ ജയം. പുതിയ പരിശീലകൻ മാഴ്സലീഞ്ഞോക്ക് കീഴിൽ ആദ്യമായി ഇറങ്ങിയ ബിൽബാവോ തുടക്കത്തിലേ ആക്രമണത്തിെൻറ കെട്ടഴിച്ച കളിയിൽ മൂന്നാം മിനിറ്റിൽ ലീഡെടുത്തത് ആതിഥേയർ. ബിൽബാവോ മുന്നേറ്റ നിരയിലെ ഇനാകി വില്യംസായിരുന്നു ലീഡെടുത്തത്.
പക്ഷേ, അതിവേഗം തിരിച്ചുവന്ന ബാഴ്സയും മെസ്സിയും മൈതാനം നിറഞ്ഞതോടെ മറുപടി ഗോൾ വൈകിയില്ല. മെസ്സി നൽകിയ മനോഹര പാസ് സ്വീകരിച്ച ഡച്ച് താരം ഫ്രെങ്കി ഡി ജോങ് ഗോളിന് പാകത്തിൽ നൽകിയത് 18 കാരൻ പെഡ്രിക്ക്. അതിവേഗം ലക്ഷ്യംകണ്ട താരം ടീമിനെ ഒപ്പമെത്തിച്ചു.
മെസ്സി- പെഡ്രി സഖ്യം പിന്നെയും ഗോൾ കുറിച്ചതോടെ ആദ്യ പകുതിയിൽ ബാഴ്സ ലീഡും പിടിച്ചു. 38ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മെസ്സി 62ാം മിനിറ്റിൽ പിന്നെയും സ്കോർ ചെയ്തു. അതുകഴിഞ്ഞ് ഹാട്രികിന് ഇരുവട്ടം അവസരം ലഭിച്ചെങ്കിലും നിർഭാഗ്യം വഴിമുടക്കിയപ്പോൾ മെസ്സി ഷോട്ടുകൾ ബാറിൽ തട്ടി മടങ്ങി.
ജയത്തോടെ 31 പോയിൻറായ റൊണാൾഡ് കോമാെൻറ ടീം ലാ ലിഗ പോയിൻറ് നിലയിൽ അത്ലറ്റികോ മഡ്രിഡ്, റയൽ മഡ്രിഡ് എന്നിവക്കു പിറകിൽ മൂന്നാമതെത്തി. ഒന്നാമതുള്ള അത്ലറ്റിക്കോക്ക് 38 പോയിൻറുണ്ട്. കഴിഞ്ഞ ഡിസംബർ എട്ടിന് ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് യുവൻറസിനോട് ഏകപക്ഷീയമായ മൂന്നു ഗോളിന് തോൽവിയറിഞ്ഞ ശേഷം ബാഴ്സ കാര്യമായ ക്ഷതങ്ങളേൽക്കാതെ മുന്നേറുകയാണ്. അവസാന ഏഴ് ലാ ലിഗ കളികളിൽ അഞ്ചു ജയവും രണ്ട് സമനിലയുമാണ് ടീമിെൻറ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.