വമ്പന്മാരെ വീഴ്​ത്തി മൊണാക്കോ; ലീഗ്​ വണ്ണിൽ പി.എസ്​.ജി മൂന്നാമത്​

പാരിസ്​: ഫ്രഞ്ച്​ ലീഗിലെ കരുത്തരുടെ പൊരാട്ടത്തിൽ സ്വന്തം കളിമുറ്റത്ത്​ ജയം കൈവിട്ട്​ പാരിസ്​ സെൻറ്​ ജെർമൻ. ഇരു പകുതികളിലായി നേടിയ രണ്ടു ഗോളുകൾക്കാണ്​ മൊണാക്കോ പി.എസ്​.ജിയെ തറപറ്റിച്ചത്​. ആറാം മിനിറ്റിൽ സോഫിയൻ ഡിയോപാണ്​ സന്ദർശകർക്കായി അക്കൗണ്ട്​ തുറന്നത്​. കെവിൻ വോളണ്ട്​ നൽകിയ ക്രോസിൽ റൂബൻ അഗ്വിലർ തലവെച്ചത്​ വീണ്ടും തലവെച്ചായിരുന്നു ഡിയോപി​െൻറ മനോഹര ഗോൾ. സ്വന്തം പെനാൽറ്റി മുഖത്ത്​ അപകടമുയർത്തിയ പന്ത്​ രക്ഷപ്പെടുത്താൻ ആൻഡർ ഹെരേര ​നടത്തിയ ശ്രമം വിഫലമാക്കി ഗിലർമോ മാരിപാൻ രണ്ടാം ഗോളും നേടി.

ചാമ്പ്യൻസ്​ ലീഗിൽ കഴിഞ്ഞ ദിവസം ബാഴ്​സലോണയെ പുലിമടയിലെത്തി തോൽപിച്ച ആവേശവുമായി ഇറങ്ങിയ പി.എസ്​.ജിയെ നിലംതൊടീക്കാതെയായിരുന്നു മൊണാക്കൊ മുന്നേറ്റം. ആദ്യ മിനിറ്റുകളിൽ ഗോൾനേടിയ മൊണാക്കൊ പിന്നെയും അവസരങ്ങൾ നിരന്തരം തുറന്നപ്പോൾ മറുവശത്ത്​, തുടക്കത്തിലെ ആഘാതം മറികടക്കാൻ പി.എസ്​.ജിക്കായില്ല.

തോൽവിയോടെ മൂന്നാം സ്​ഥാനത്തുതുടർന്ന പി.എസ്​.ജിയുമായി നാലാമതുള്ള മൊണാക്കോ പോയിൻറ്​ അകലം രണ്ടാക്കി കുറച്ചു.

ലിലെ 58 പോയിൻറുമായി ഒന്നാമതും 55 പോയിൻറുള്ള ലിയോൺ രണ്ടാമതുമാണ്​. മൂന്നാമന്മാരായ പി.എസ്​.ജിക്ക്​ 54 പോയിൻറുണ്ട്​. 

Tags:    
News Summary - Monaco condemned Mauricio Pochettino to his second defeat as Paris St-Germain head coach with a shock win at Parc des Princes in Ligue 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.