മെസ്സി വേണ്ട, നെയ്​മറും; വമ്പന്മാരില്ലാതെയും ജയിച്ച്​ പി.എസ്​.ജി

പാരിസ്​: സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്​മറും ഇല്ലാതെ ലീഗ്​ വൺ പോരിനിറങ്ങിയ പി.എസ്​.ജിക്ക്​ തകർപ്പൻ ജയം. ക്ലർമോണ്ട്​ ഫൂട്ടിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ്​ പി.എസ്​.ജി തകർത്തത്​.


ഇരുവരുടെയും അഭാവത്തിൽ സ്​കോറിങ്​ ഏറ്റെടുത്ത ആൻഡർ ഹെരേര (20,31), കെയ്​ലിയൻ എംബാപ്പെ(55), ഇദ്​രിസാ ഗുയെ(65) എന്നിവരാണ്​ പി.എസ്​.ജിക്കായി ഗോൾ നേടിയത്​. 15 പോയന്‍റുമായി ഒന്നാം സ്​ഥാനത്താണ്​ പി.എസ്​.ജി നിലിവിൽ.


ലോകകപ്പ്​ യോഗ്യത മത്സരങ്ങൾക്കായി ലാറ്റിനമേരിക്കൻ താരങ്ങൾ പോയതോടെയാണ്​ പി.എസ്​.ജിക്ക്​ വൻ താരങ്ങളില്ലാതെ ഇറങ്ങേണ്ടിവന്നത്​. മെസ്സിക്കും നെയ്​മറിനും ഒപ്പം ലിയാൻഡ്രോ പാരഡസ്​, എയ്​ഞ്ചൽ ഡി മരിയ എന്നിവരും ടീമിലില്ലായിരുന്നു. 

Tags:    
News Summary - PSG vs Clermont Herrera's scores brace in PSG's 4-0 win over newly promoted Clermont

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.