31 വർഷത്തിനു ശേഷം മുൻ പരിശീലകനെ തിരിച്ചുവിളിച്ച് ഇറ്റാലിയൻ ക്ലബ്

നീണ്ട 31 വർഷം മുമ്പ് പടിയിറങ്ങിപ്പോയ പരിശീലകനെ വീണ്ടും വിളിച്ച് ഇറ്റാലിയൻ ക്ലബ്. സീരി സിയിൽനിന്ന കലിയഗ്രിയെ ചെറിയ കാലയളവിൽ ഒന്നാം നിരയിലെത്തിച്ച ക്ലോഡിയോ റനിയേരിയെ ആണ് ടീം തിരിച്ചുവിളിക്കുന്നത്. 1998- 1991 കാലയളവിലായിരുന്നു 71കാരൻ ടീമിനൊപ്പമുണ്ടായിരുന്നത്.

‘‘ഞാൻ കലിഗഗ്രിയിലേക്ക് തിരിച്ചുപോകുന്നു. അന്നുമുതൽ അതിനെ എനിക്കറിയാം. അന്ന് പടിയിറങ്ങു​മ്പോൾ ഇതു ഞാൻ പ്രഖ്യാപിച്ചതാണ്’’- റനിയേരി കുറിച്ചു.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ വമ്പന്മാർക്കൊപ്പം നിന്ന് അദ്ഭുതങ്ങൾ കാണിച്ച ചരിത്രമുള്ള താരമാണ് റനിയേരി. 2016 ലെസ്റ്റർ സിറ്റി പ്രിമിയർ ലീഗ് ചാമ്പ്യന്മാരാകുമ്പോൾ പരിശീലക വേഷത്തിൽ മറ്റാരുമായിരുന്നില്ല. അതുകഴിഞ്ഞ് വാറ്റ്ഫോഡിലെത്തിയെങ്കിലും ടീം ദയനീയമായി പരാജയപ്പെട്ടതോടെ അതിവേഗം കോച്ചും മടങ്ങി.

യുവന്റസ്, എ.എസ് റോമ, നാപോളി, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളുടെ പരിശീലകനായിരുന്നു. 

Tags:    
News Summary - Ranieri returns to coach Cagliari after 31 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.