റിച്ചാർഡ്​ ടോവ ഗോകുലം കേരള എഫ്.സിയുടെ പുതിയ പരിശീലകൻ

കോഴിക്കോട്​: നിലവിലെ ഐ ലീഗ്​ ജേതാക്കളായ ഗോകുലം കേരള എഫ്​.സിക്ക്​ പുതിയ മുഖ്യപരിശീലകൻ. മുൻ കാമറൂൺ ദേശീയ താരവും ജർമൻ പൗരനുമായ റിച്ചാർഡ്​ ടോവയാണ്​ 'മലബാറിയൻസി'ന്‍റെ പുതിയ പരിശീലകൻ.

ബു​ണ്ടസ് ​ലിഗ സെക്കൻഡ് ഡിവിഷൻ ക്ലബുകളിൽ കളിച്ച റിച്ചാർഡ് അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകൻ ആയിരുന്നു. കാമറൂൺ പുരുഷ, വനിത ടീമുകളുടെ പരിശീലക സംഘത്തിലും കാമറൂൺ ഒന്നാം ഡിവിഷൻ ക്ലബുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 13 മത്സരങ്ങളിൽ കാമറൂണിന്‍റെ ദേശീയ ടീമിൽ കളിച്ചു.

മികച്ച ടീമായ ഗോകുലത്തിനൊപ്പം വിജയം തുടരാനാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ 52കാരനായ ടോവ പറഞ്ഞു. ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസയുടെ പിൻഗാമിയായാണ്​ ടോവ ഗോകുലത്തിലെത്തുന്നത്​.

Tags:    
News Summary - Richard Tova, new coach of Gokulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.