ലണ്ടൻ: അർജന്റീനയുടെ സൂപ്പർ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് പൊന്നുംവില നൽകി സ്വന്തമാക്കി ലാ ലിഗ ടീമായ അത്ലറ്റികോ മഡ്രിഡ്. മെഡലുകളേറെ വാരിക്കൂട്ടിയ സിറ്റി കരിയർ അവസാനിപ്പിച്ച് റെക്കോഡ് തുകയായ 10.3 കോടി ഡോളർ (865 കോടി രൂപ)നാണ് കൂടുമാറ്റം.
2022ൽ റിവർ പ്ലേറ്റിൽനിന്ന് 1.4 കോടി ഡോളർ മാത്രം നൽകി സിറ്റി വാങ്ങിയ താരം ടീമിനൊപ്പം രണ്ടുവട്ടം പ്രിമിയർ ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവ നേടിയിട്ടുണ്ട്. 103 കളികളിൽ 36 ഗോളും താരം സിറ്റി ജഴ്സിയിൽ അടിച്ചുകയറ്റി. അർജന്റീനക്കൊപ്പം ആദ്യ ഇലവനിൽ പതിവായി ഇറങ്ങിയ താരം പക്ഷേ, സിറ്റിയിൽ ഗാർഡിയോളയുടെ തുടക്ക ലിസ്റ്റിൽ പലപ്പോഴും പെട്ടില്ല. എർലിങ് ഹാലൻഡ് എന്ന ഗോളടി മെഷീൻ മുന്നിൽനിന്നതാണ് താരത്തിന് വെല്ലുവിളിയായത്. ഇതോടെ താരത്തെ കൈമാറാൻ ടീം സന്നദ്ധമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.