സാഫ് പ്രസിഡന്റ് കാസി സലാഹുദ്ദീൻ

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

ധാക്ക: സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) അടുത്ത വർഷം മുതൽ സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സാഫ് റീജിയണിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനിടയിലായിരുന്നു പ്രഖ്യാപനം. അടുത്ത വർഷം പകുതി മുതൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് ആരംഭിക്കാനാണ് പദ്ധതി.

ഈ വർഷം ധാക്കയിൽ നടത്താനിരുന്ന ഉദ്ഘാടന പതിപ്പാണ് 2024ലേക്ക് മാറ്റിയത്. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമും ഇന്ത്യ, ബംഗ്ലാദേശ്, മാൽഡീവ്സ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

സാഫ് പ്രസിഡന്റ് കാസി സലാഹുദ്ദീൻ ഈ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ക്ലബ് ടീമുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം മത്സരിക്കാനും സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് ഒരു വേദിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പാകിസ്ഥാനിൽ നിന്നുള്ള പ്രതിനിധികളാരും നേരിട്ട് പങ്കെടുക്കാതിരുന്നത് കല്ലുകടിയായി.



Tags:    
News Summary - SAFF announces start of club championship from next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.